ഇമ്മാനുവൽ മൈക്കിൾ
തിരുവനതപുരം: കൊറോണക്കാലത്ത് പൂന്തുറ മക്കൾക്ക് കൈത്താങ്ങായി “പൂന്തുറ നമ്മുടെ നാട്” എന്ന WhatsApp ഗ്രൂപ്പും. അന്നന്നുള്ള അദ്ധ്വാനത്തിൽ ആശ്രയിച്ചു ജീവിതം മുന്നോട്ടു നയിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ “പൂന്തുറ നമ്മുടെ നാട് ” Whats App കൂട്ടായ്മ “കൈത്താങ്ങ്” എന്ന പേരിൽ രണ്ട് ഘട്ടങ്ങളായി 790,600/- രൂപ സമാഹകരിച്ച് സഹായിച്ചു.
അൻപത് കുടുംബങ്ങളെ സഹായിക്കാൻ പദ്ധതിയിട്ടാണ് തുടങ്ങിയതെങ്കിലും, ഗ്രൂപ്പിലെ അംഗങ്ങളും, അവരുടെ സുഹൃത്ത് ബന്ധങ്ങളും കൈകോർത്തപ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ ചെയ്യാൻ സാധിച്ചുവെന്ന് “പൂന്തുറ നമ്മുടെ നാട്” WhatsApp ഗ്രൂപ്പങ്ങൾ പറയുന്നു. ആദ്യ ഘട്ടത്തിൽ പൂന്തുറ ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ സഹായത്തോടെ ഗുണഭോക്താക്കളുടെ പ്രാഥമിക ലിസ്റ്റെടുത്ത്, അതിൽ ഏറ്റവും അർഹരായവരുടെ പട്ടികയിൽ നിന്നും ഗ്രൂപ്പ് അംഗങ്ങൾ തെരെഞ്ഞെടുത്ത പത്തംഗ സമിതി, ലിസ്റ്റിൽ ഉള്ളവരുടെ വീടുകളിൽ നേരിട്ടുപോയി സാഹചര്യങ്ങൾ പരിശോധിച്ച ശേഷം ഏറ്റവും അർഹരായ 350 കുടുംബങ്ങൾക്ക് 1500 രൂപ വീതം ധനസഹായം നൽകി. അങ്ങനെ 525,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തിൽ ചെയ്യാൻ കഴിഞ്ഞത്.
കൂടാതെ, 10 രോഗികൾക്ക് 5600 രൂപയ്ക്ക് മരുന്നും വാങ്ങി നൽകുകയുണ്ടായി. ബാക്കി വന്ന തുക 10000 രൂപ അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ ഒരു വ്യക്തിയെ നാട്ടിലെത്തിക്കാൻ നൽക്കുകയായിരുന്നു. തുടർന്ന്, രണ്ടാം ഘട്ടത്തിൽ പൂന്തുറ ഇടവകയുടെ നേതൃത്വത്തിൽ നാട്ടിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷണക്കിറ്റ് നൽകുന്ന പദ്ധതിൽ “പൂന്തുറ നമ്മുടെ നാട്” എന്ന WhatsApp ഗ്രൂപ്പ് കൂട്ടായ്മ 250,000 രൂപ നൽകി പങ്കാളികളാവുകയായിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.