കാട്ടാക്കട: കൊണ്ണിയൂർ സെന്റ് തെരേസാസ് സ്‌കൂളിൽ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധരെ ഉടൻ പോലീസ് പിടികൂടണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെ.എൽ.സി.എ.) നെയ്യാറ്റിൻകര രൂപതാ നേതൃത്വം ആവശ്യപ്പെട്ടു.
കുറെ കാലങ്ങളായി സ്‌കൂളിനെതിരെ പ്രവർത്തിക്കുന്ന വലിയ സംഘം പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. അക്രമികൾക്കെതിരെ മാതൃകാപരമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കെ.എൽ.സി.എ. ആവശ്യപ്പെട്ടു.
കന്യാസ്‌ത്രീകൾ പവിത്രമായി കാണുന്ന ശിരോവസ്‌ത്രം വലിച്ച് താഴെയിട്ടത് മതേതര കേരളത്തിന് ഭൂഷണമല്ലെന്ന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ പ്രസ്‌താവനയിൽ പറഞ്ഞു.
രൂപതാ പാസ്റ്ററൽ കൗൺസിലും സ്‌കൂളിന് നേരെയുളള ആക്രമണത്തെ അപലപിച്ചു. നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്റെറിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ മോൺ. ജി. ക്രിസ്‌തുദാസ് അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു, സെക്രട്ടറി സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.