ജോസ് മാർട്ടിൻ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം കിഡ്സ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുമായി സഹകരിച്ച് 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയ്ക്കായി നൽകി. സെമി ഫ്ളവര്‍ ബെഡ്, മാട്രസ്സ്, പില്ലോ, ബെഡ് ഷീറ്റ്, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, പള്‍സ് ഓക്സീമീറ്റര്‍, ഐ.ആര്‍. തെര്‍മോമീറ്റര്‍, ഐ.വി. സ്റ്റാന്‍റ്, ഐ.സി.യു.പാരമോണിറ്റര്‍, പി.പി.ഇ. കിറ്റ്, ഹൈജീൻ കിറ്റ് തുടങ്ങിയവയാണ് കൈമാറിയത്.
കൊടുങ്ങല്ലൂർ നഗരസഭാദ്ധ്യക്ഷ എം.യു.ഷിനിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽവച്ച് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ. താലൂക്ക് ഹോസ്പിറ്റല്‍ ഫിസീഷ്യന്‍ ഡോ.സുനില്‍കുമാറിന് മെഡിക്കൽ ഉപകരണങ്ങള്‍ നൽകികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍ സ്വാഗതമാശംസിച്ചു.
ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ പർച്ചൈസ് മാനേജർ ദീപക് കെ.ദിലീപ്, ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എല്‍സി പോള്‍, വാര്‍ഡ് കൗണ്‍സിലര്‍ സുമേഷ് സി.എസ്., ലേ സെക്രട്ടറി കെ.എ.ഷഫീർ, നേഴ്സിങ്ങ് സൂപ്രണ്ട് ലീല, ഹെൽത്ത് ഇൻസ്പക്ടർ ദാസ്, ഫാർമസിസ്റ്റ് സീന പോൾ, കിഡ്സ് അസി. ഡയറക്ടര്‍മാരായ ഫാ. വര്‍ഗ്ഗീസ് കാട്ടാശ്ശേരി, ഫാ. നീല്‍ ജോര്‍ജ്ജ് ചടയംമുറി, എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതിയ റൂമുകൾ താലൂക്ക് ഹോസ്പിറ്റലിൽ സജ്ജമായിക്കൊണ്ടിരിക്കുന്ന അവസരത്തിൽ വലിയ സഹായമാണ് ലഭിച്ചതെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.