സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചി ലത്തീൻ രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക, കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറിയത്.
കൊച്ചി രൂപതയിലെ അരൂർ, എടക്കൊച്ചി, ഫോർട്ട്‌കൊച്ചി, കണ്ണമാലി, കുമ്പളഞ്ഞി, തങ്കെയി ഫെറോനകളിലെ 47 ഇടവകകളിൽ നിന്നും അവയുടെ ഉപഇടവകകളിൽ നിന്നുമായാണ് 58,30725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.
മുഖ്യമന്ത്രി കൊച്ചി രൂപതാ അംഗങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.
മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ.വി.തോമസ് എം.പി., കെ.ജെ.മാക്സി എം.എൽ.എ., ഫാ.സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.