അനിൽ ജോസഫ്
കൊച്ചി: കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോണ്‍സിഞ്ഞോർ പദവിയും അഞ്ച് അല്‍മായര്‍ക്ക് പേപ്പൽ ബഹുമതിയും ലഭിച്ചു. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ പദവികൾ ഔദ്യോഗികമായി നൽകി വൈദികരെയും അല്‍മായരെയും ആദരിച്ചു.
പുതിയ പദവിയിലെത്തിയവർ സഭക്ക് നൽകുന്ന സേവനം സമൂഹത്തിന് വേണ്ടി കൂടി ഉളളതാണെന്ന് ബിഷപ് പറഞ്ഞു. ഫാ. ആന്റണി തച്ചാറ, ഫാ.ആന്റണി കൊച്ചുകരയിൽ എന്നിവര്‍ക്കാണ് മോണ്‍സിഞ്ഞോർ പദവി നൽകിയത്. ഇവർ ഇനിമുതൽ മോൺസിഞ്ഞോർമാരായി അറിയപ്പെടും.
ഡോ. എഡ്‌വേഡ് എടേഴത്തിന്, അദ്ദേഹത്തിന്റെ ആഴമായ സഭാസ്നേഹവും സഭയ്ക്കുവേണ്ടിയുള്ള പ്രവർത്തനവും കണക്കിലെടുത്ത് ‘ഷെവലിയാർ’ പദവി നൽകി.
കെ.എക്‌സ്. ജൂഡ്‌സൺ, കെ.എസ്. സാബു, ജോസി സേവ്യർ, വി.വി. അഗസ്റ്റിൻ എന്നിവർക്ക്, അവരുടെ സഭയോടുള്ള ആത്മാർഥമായ പ്രവർത്തനത്തിന് ‘പ്രോ എക്ലേസിയ ദി പൊന്തിഫിച്ചെ’ ബഹുമതിയും നൽകി.
വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട്, ഫാ. അഗസ്റ്റിൻ കടയപറമ്പില്‍ ഫാ. ജെയ്‌ഫിന്‍ദാസ് കട്ടിക്കാട്, മോൺ. ആന്റണി തച്ചാറ, ഷെവവലിയര്‍ എഡ്‌വേഡ് എടേഴത്ത്, ചാനസിലർ ഫാ. ഷൈജു പരിയാത്തുശേരി എന്നിവർ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.
നിരവധി വൈദികരും സന്യസ്‌തരും ബഹുമതി ലഭിച്ചവർക്ക് പ്രാർത്ഥനാശംസകൾ നേരുവാൻ ഒത്തുകൂടിയിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.