സ്വന്തം ലേഖകൻ
കൊച്ചി: പ്രളയ ബാധിതർക്കായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൊച്ചി രൂപതയുടെ 46 ഇടവകകളിൽ നിന്നുമായി 63,63,235 രൂപ സ്വരൂപിച്ചു. വിശ്വാസികളിൽ നിന്നും ശേഖരിച്ച തുകയിൽ 53,63,235 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കും, 10 ലക്ഷം രൂപ കത്തോലിക്കാ സഭയുടെ ദീന സഹായ പ്രവർത്തനങ്ങൾ നടത്തുന്ന കാരിത്താസ് ഇന്ത്യയിലേക്കും നൽകുന്നതായിരിക്കും.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിച്ച തുക വ്യവസായ മന്ത്രി ഇ.പി. ജയരാജനെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.
കഴിഞ്ഞ ഞായറാഴ്ച ചെല്ലാനത്ത് മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ 53 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് കൈമാറുമെന്ന് ഡോ. ജോസഫ് കരിയിൽ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയെ ക്ഷണിക്കുവാനായി കൊച്ചി എം.എൽ.എ.
കെ.ജെ. മാക്സിയെ കഴിഞ്ഞ ഞായറാഴ്ച തന്നെ കൊച്ചി രൂപതാ കാര്യാലയത്തിൽ നിന്നും ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിയുടെ സൗകര്യാർത്ഥം ആൽഫ പാസ്റ്റർ സെൻററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽവച്ച് തുക മന്ത്രിക്ക് കൈമാറുമെന്ന് രൂപത കാരിയാലയം അറിയിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഓരോ ഇടവകയിൽ നിന്നും നൽകിയ സഹായത്തിന് കൊച്ചി രൂപത മെത്രാൻ ഡോ ജോസഫ് കരിയിൽ നന്ദി അറിയിച്ചു ഓരോ ഇടവകയിൽ നിന്നും ശേഖരിച്ച തുകയുടെ കണക്ക് വിശദമായി അടുത്ത ഞായറാഴ്ച ദിവ്യബലിമധ്യേ ഇടവകകളിൽ വായിക്കേണ്ടതാണെന്നും രൂപതാ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.