ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടലാക്രമണ പ്രദേശങ്ങള്‍ സന്ദർശിച്ചു. ആലപ്പുഴ രൂപതാ കെ.സി.വൈ.എം. പ്രസിഡന്റ് എം.ജെ.ഇമ്മാനുവലും കടലാക്രമണം അതിരൂക്ഷമായ പ്രദേശങ്ങളിലെ ഇടവക വൈദികരും ചേർന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നൽകിയ പരാതിയിന്മേലായിരുന്നു സന്ദർശനം.
കടലാക്രമണ പ്രദേശങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടത്താന്‍ എത്തിയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എം.ജി.ഹനീഫ, ബിന്ദു, ഫൈസൽ തുടങ്ങിയ കമ്മീഷൻ അംഗങ്ങൾ ദുരിത പ്രദേശങ്ങളായ കമ്പനിപ്പടി, ബസാർ, വേളാങ്കണ്ണി, ഒറ്റമശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കുകയും, നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന്, പരാതിക്കാരും കമ്മീഷൻനുമായി നടത്തിയ ചർച്ചയിൽ പ്രദേശവാസികളുടെ പരാതികൾ കേൾക്കുകയും, വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
അതോടൊപ്പം, കമ്മീഷൻ ഉത്തരവിട്ടിട്ടും പൂർത്തിയാക്കാതെ കിടക്കുന്ന അന്ധകാരനഴി വടക്കേ പാലം കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ ആവശ്യ പ്രകാരം സന്ദർശിക്കുകയും, കലാതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികരികളോടെ ആവശ്യപ്പെടുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ, കിരൺ ആൽബിൻ, കൊച്ചി രൂപതാ പി.ആർ.ഓ. ഫാ.ജോണി, എന്നിവർ യാത്രയിലുടനീളം കമ്മീഷനെ അനുധാവനം ചെയ്തു.
ഫാ.സാംസൺ അഞ്ചിലിപറബിൽ, ഫാ.സ്റ്റീഫൻ എം.പുന്നായ്ക്കൽ, ഫാ.മൈക്കിൾ OCD, ഫാ.ജസ്റ്റിൻ കുരിശിങ്കൽ, പോൾ ആന്റണി, ലിജിൻ രാജു, ഡാൽഫിൻ, കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് ക്രിസ്റ്റി ചക്കലക്കൽ, കാസ്സി പൂപ്പാറ, ജോസ് സെബാസ്റ്റ്യന്‍ പള്ളിപ്പാടാൻ, ആൻസിൽ എന്നിവർ വിവിധ ഇടങ്ങളിൽ കമ്മീഷനുമായി വിവരങ്ങൾ പങ്കുവെച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.