Categories: Kerala

കേരളത്തിലെ ന്യൂനപക്ഷ കമ്മീഷനോട് പറയാനുള്ളത്… കരട് രൂപം

കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിൽ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങളോട് അവഗണന...

അഡ്വ.ഷെറി ജെ.തോമസ്

കേരളത്തിൽ ന്യൂനപക്ഷ പദ്ധതികളുടെ നടത്തിപ്പിൽ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പരിഗണനയും ആനുകൂല്യങ്ങളിൽ പങ്കാളിത്തവും ലഭിക്കുന്നില്ല എന്ന്  വ്യാപകമായ പരാതികളുണ്ട്. സമീപകാലത്ത് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലകൾ തോറും നടത്തിവരുന്ന സിറ്റിങ്ങിൽ ഇത്തരം വിഷയങ്ങൾ ഉന്നയിച്ച് കമ്മീഷൻ സർക്കാരിന് ഇക്കാര്യങ്ങൾ സൂചിപ്പിച്ച് ശുപാർശകൾ നൽകിയാൽ അത് പിന്നീടുള്ള തുടർനടപടികൾക്ക് ഗുണകരമാകുമെന്നാണ് പൊതുവേ നിഗമനം ഉള്ളത്. പല രൂപതകളും ക്രൈസ്തവ സംഘടനകളും ഇതിനോടകം ജില്ലാതല ഹിയറിങ്ങിൽ ഹാജരായി അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിൽ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങളോട് അവഗണന ഉണ്ട് എന്ന് പരാതികൾ ഉണ്ടെങ്കിലും, ഈ കാര്യത്തിൽ ശുഭാപ്തിവിശ്വാസത്തോടെ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സമർപ്പിക്കാവുന്ന നിർദേശങ്ങളുടെ കരട് രൂപം ഇങ്ങനെയാണ്:

1. രജീന്ദ്ര സച്ചാർ കമ്മീഷൻ, പാലൊളി കമ്മീഷൻ മാതൃകയിൽ കേരളത്തിലെ ക്രൈസ്തവരുടെ പൊതുവായും ലത്തീൻ കത്തോലിക്കരിലെ ഉപജാതികൾ ഉൾപ്പെടെ ദളിത് ക്രൈസ്തവരുടെയും പിന്നോക്കാവസ്ഥ പ്രത്യേകമായും പഠിക്കുന്നതിനും പരിഹാര നിർദേശങ്ങൾ സമർപ്പിക്കുന്നതിനും പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കുക.

2. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായി ക്ഷേമപദ്ധതികളുടെ വിഹിതം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ സംവിധാനങ്ങൾ ഉണ്ടാക്കുക.

3. ജില്ലാ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അറിയിപ്പും ഏകോപനവും നടത്തുന്നതിന് പ്രത്യേക നോഡൽ ഓഫീസ്/ സമാന സംവിധാനം രൂപപ്പെടുത്തുക.

4. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങളുടെ പ്രിൻസിപ്പൽ നിയമനം ഉൾപ്പെടെ മുഴുവൻ നിയമങ്ങളുടെയും ഗുണഭോക്താക്കളുടെയും കാര്യത്തിൽ ക്രൈസ്തവർക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുക.

5. പ്രധാനമന്ത്രി ജൻ വികാസ് (Multi sectoral development programme) ജില്ലാ സമിതി രൂപീകരണത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് മൂന്ന് അംഗങ്ങളെ ജില്ലാതലത്തിൽ നിയമിക്കുമ്പോൾ ക്രൈസ്തവ വിഭാഗത്തിന്, ലത്തീൻ കത്തോലിക്കർ, ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക്മതിയായ പ്രാതിനിധ്യം നൽകുക. പത്തനംതിട്ട ജില്ലയിൽ ഒഴികെ ബാക്കി 13 ജില്ലകളിലായി 39 അംഗങ്ങൾ ഇത്തരത്തിൽ നിയമിക്കപ്പെട്ടതിൽ  7 ക്രൈസ്തവർ മാത്രമാണുള്ളത്.

6. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് പൊതുഭരണ വകുപ്പിലെ ഉത്തരവ് നമ്പർ 5001/12 തീയതി 16.6.2012 പ്രകാരം 1000 ന്യൂനപക്ഷ പ്രമോട്ടർമാരെ നിയമിച്ചതിൽ 143 പേർ മാത്രമാണ് ക്രൈസ്തവരായി ഉള്ളത്. ഇക്കാര്യത്തിൽ ഉൾപ്പെടെ ജനസംഖ്യാനുപാതികമായ പങ്കാളിത്തം ഉറപ്പു വരുത്താൻ നടപടികൾ കൈക്കൊള്ളുക.

2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ അനുപാതം 

ആകെ ജനസംഖ്യ: 33406061

ഹിന്ദു ജനസംഖ്യ:  18282492 54.73%

മുസ്ലിം ജനസംഖ്യ: 8873472 26.56%

ക്രിസ്ത്യൻ ജനസംഖ്യ: 6141269 18.38%

സിഖ് ജനസംഖ്യ: 3814

ബുദ്ധ ജനസംഖ്യ: 4752

ജൈന ജനസംഖ്യ: 4489

നമ്മൾ ചെയ്യേണ്ടത്

തപാൽ മുഖേനയോ, ഫാക്സ് വഴിയോ, ഈമെയിൽ വഴിയോ അഭിപ്രായങ്ങൾ അറിയിക്കുക

തപാൽ വിലാസം:
Kerala State Commission for Minorities
Aanjaneya, TC 9/1023(2), Sasthamangalam, Thiruvananthapuram
Pin-695010, Kerala, India
Phone: 0471-2315133, 2315122, 2317122, 2318122.

ഫാക്സ് നമ്പർ:
Fax: 04712319122

ഇമെയിൽ വിലാസം:
Email: kscminorities@gmail.com

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

2 weeks ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

4 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

1 month ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

1 month ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

2 months ago