നെയ്യാറ്റിൻകര: രൂപതാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രൂപതാ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്. അതിനുള്ള നടപടികൾ ഫൊറോന തലത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്തമാസം അവസാനത്തോടെ ഇടവകകളിലെ വിവരശേഖരണം പൂർത്തീകരിക്കും.
രൂപതയിലെ 247 ദേവാലയങ്ങളിൽ നിന്നും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ശുശ്രൂഷ കോഓർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ ഇടവകകളിൽ നിന്നുളള വിവര ശേഖരണത്തിന്റെ ആദ്യ നടപടികൾ ആരംഭിച്ചു. കേരള ലത്തീൻ സഭക്ക് കീഴിലെ 12 രൂപതകളിലും ഒരേ സമയം നടക്കുന്ന ഈ പരിപാടിയുടെ നെയ്യാറ്റിൻകര രൂപതയിലെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം പത്താംങ്കല്ല് തിരുഹൃദയദേവാലയത്തിൽ ആരംഭിച്ചു.
രൂപതയിലെ അംഗസംഖ്യ , തൊഴിലില്ലായ്‌മ , യുവജനങ്ങളുടെ പ്രവർത്തനം, ഇടവകയുടെ പ്രവർത്തനം, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ ഉപയോഗം തുടങ്ങി 15 ഇനങ്ങളുടെയും അതിന്റെ ഉപ ഇനങ്ങളുടെയും വിവരശേഖരണമുൾപ്പെടെ സമഗ്രമായ ഡാറ്റാകളക്‌ഷനാണ് തുടക്കം കുറിച്ചത്. 12 രൂപതകളുടെയും പ്രവർത്തനം കെ.ആർഎൽ.സി.സി.യുടെ സെഡ്രൽ സർവറിലൂടെ വീക്ഷിക്കാനും വിലയിരുത്താനും ഇനിയാവും എന്നതാണ് പ്രത്യേകത.
ഇതിനോടൊപ്പം രൂപതയുടെ കീഴിലുളള നെഡ്പാംസോ (നെയ്യാറ്റിൻകര ഡയസിഷ്യൻ പാരിഷ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ) എന്ന സംവിധാനം വഴിയുളള വിവരശേഖരണവും ഉടൻ പൂർത്തീകരിക്കുമെന്ന് വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു. ഇടവകകളുടെ പ്രവർത്തനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.
ഓരോ ഇടവകയിലും കോ ഓർഡീനേറ്റർമാരായിരിക്കും വിവര ശേഖരണത്തിന് ചുക്കാൻ പിടിക്കുന്നത്, കൂടാതെ ഓരോ ഇടവകക്കും 9 പേരടങ്ങുന്ന കോർ ടീമും ഉണ്ടാവും. ഫെബ്രുവരി 11 ഞായറാഴ്‌ച വിവരശേഖരണ ദിനമായി (കണക്കെടുപ്പ് ) രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 18 ഓടെ വിവരശേഖരണം രൂപതയിലെ 247 ദേവാലയങ്ങളിലും പൂർത്തീകരിക്കുമെന്നും വികാരി ജനറൽ അറിയിച്ചു. രൂപതയിലെ 11 ഫൊറോനകളുടെയും വിവരശേഖരണം ഏകീകരിക്കാൻ 12 പേരടങ്ങുന്ന സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.