Categories: Diocese

കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളും വാഴിച്ചലില്‍

കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളും വാഴിച്ചലില്‍

അനിൽ ജോസഫ്

വെളളറട: കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപത സമിതിയുടെ നേതൃത്വ ക്യാമ്പ് നാളെയും മറ്റന്നാളുമായി “ജസ്റ്റിസ് 19” എന്നപേരില്‍ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ നടക്കും. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.

കെ.എല്‍.സി.എ. രൂപത പ്രസിഡന്റ് ഡി.രാജു അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ രൂപതാ വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്‍റ് ആന്റെണി നെറോണ, എം.എല്‍.എ. മാരായ എം.വിൻസെന്റ്, സി.കെ.ഹരീന്ദ്രന്‍, രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, അധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നിസ്കുമാര്‍, കെ.എല്‍.സി.എ. സംസ്ഥാന സമിതി അംഗം ജെ.സഹായദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉഷാകുമാരി, കെ.സി.വൈ.എം. രൂപത പ്രസിഡന്റ് ജോജി ടെന്നിസണ്‍, ബാലരാമപുരം സോണല്‍ പ്രസിഡന്‍റ് വികാസ് കുമാര്‍ രൂപതാ ജനറല്‍ സെക്രട്ടറി സദാനന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

വിവിധ സെഷനുകളിലായി ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് 3-ന് ഫാ.എസ്.എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ വൃക്കകള്‍ക്ക് തകരാര്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…

5 hours ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

1 day ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

2 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

3 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago