ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനം ഈ വര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പായി. കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് സന്ദർശനം വൈകുന്നത്. മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നും ഇതിനായി കേന്ദ്രത്തില്‍ രണ്ടു വര്‍ഷമായി ശ്രമം നടത്തുകയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നില്ലെന്നുമാണ് സിബിസിഐ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി പലതവണ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.
2017 ല്‍ ഇന്ത്യയില്‍ എത്തുമെന്ന് അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പ സൂചിപ്പിച്ചിരുന്നു. പിന്നീട് ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ഇന്ത്യാ, ബംഗ്‌ളാദേശ് സന്ദര്‍ശനത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൃദുസമീപനമാണ് ഭാരതസന്ദര്‍ശനത്തിന് തടസ്സമായി നിലനില്‍ക്കുന്നത്. അതേസമയം മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലും മാർപാപ്പ സന്ദർശനം നടത്തുന്നുണ്ട്. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.