ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവജ്യോതി കെ.സി.വൈ.എം. മനക്കോടം മേഖല സമിതിയുടെ നേതൃത്വത്തിൽ തീരദേശ സംരക്ഷണയാത്ര (ബൈക്ക് ജാഥാ) സംഘടിപ്പിച്ചു. ആലപ്പുഴ തൈക്കൽ ബീച്ച് മുതൽ കൊച്ചി ആരോഗ്യ മാതാ പള്ളിയങ്കണം വരെ നടന്ന തീരദേശ സംരക്ഷണ യാത്ര ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ ഉത്ഘാടനം ചെയ്തു. മാറി മാറി വരുന്ന സർക്കാരുകളും ജനപ്രതിനിധികളും തീരദേശത്തോടും തീരദേശജനതയോടും കാണിക്കുന്ന അവഗണനയാണ് ഇപ്പോള്‍ നേരിടുന്ന ദുരിത സാഹചര്യങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡന്റ് ശ്രീ.കിരൺ ആൽബിൻ പുന്നയ്ക്കൽ, തീരദേശ സംരക്ഷണ ജാഥ നയിച്ചു. മേഖല ഡയറക്ടർ ഫാ.ജിബി നെറോണ, ജാഥാ കൺവീനർ ജിതിൻ സ്റ്റീഫൻ, ജയ്മോൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന്, തീരദേശത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് തൈക്കൽ മുതൽ കന്യാകുമാരി വരെ ശ്രീ.റ്റിബിൻ നടത്തുന്ന ബോധവൽക്കരണ യാത്ര ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു.
കെ.സി.വൈ.എം ആലപ്പുഴ രൂപത പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ,ജനറൽ സെക്രട്ടറി പോൾ ആന്റണി പുന്നായ്ക്കൽ, ഫാ.ജസ്റ്റീൻ കുരിശിങ്കൽ, ഫാ.മൈക്കിൾ OCD, ഫാ.സ്റ്റീഫൻ ജെ.പുന്നായ്ക്കൽ, ഫാ.ആന്റണിറ്റോ പോൾ, ഫാ.ജോർജ് മാവുംകൂട്ടത്തിൽ, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ.അലൻ ലെസ്‌ലി, ഫാ.സാവിയോ, ഈ.വി.രാജു, നിതിൻ ജോസഫ്, ലിജിൻ രാജു, സി.സലോമി, അനീഷ് ആറാട്ടുകുളം, എ. വി.ജസ്റ്റിൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭം മൂലം തീരപ്രദേശത്ത് നിരവധി ഭവനങ്ങൾ കടൽ വിഴുങ്ങുകയും, അനേകം ഭവനങ്ങൾ കടലിലേക്ക് നിലം പൊത്തുന്ന അവസ്ഥയിലുമാണ്. അതിനാൽ, തീരപ്രദേശത്ത് അടിയന്തിരമായി കടൽഭിത്തി നിർമ്മിക്കുകയും, തീരദേശ ജനതയെ സംരക്ഷിക്കുകയും ചെയ്യുക; കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പുഴ – കൊച്ചി തീരദേശ ജനതയുടെ പ്രശനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടന്‍ ശാശ്വത പരിഹാരം ഉറപ്പാക്കുക എന്നിവയാണ് ഈ സംരക്ഷണ യാത്രയുടെ ലക്ഷ്യമെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.