
ബിബിൻ ജോസഫ്
കൊല്ലം : സമൂഹത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന ‘ഗൂഢലക്ഷ്യങ്ങളോട് കൂടിയ പ്രണയ ബന്ധങ്ങൾക്ക് എതിരെ യുവതികളെ ജാഗരൂകരാക്കുക’ എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം. കൊല്ലം രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം QSSS ഹാളിൽ വച്ച് വനിതകൾക്കായി സെമിനാർ സംഘടിപ്പിച്ചു. ബ്രദർ അലി ഫിലിപ്പ് നയിച്ച സെമിനാർ കെ.സി.വൈ.എം. കൊല്ലം രൂപതാ ഡയറക്ടർ ഫാ.ഷാജൻ ഉത്‌ഘാടനം ചെയ്തു.
പ്രണയബന്ധങ്ങളിലൂടെ ചതിക്കുഴിയിൽ അകപ്പെടുന്ന സ്ത്രീകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതിനെ ഫലപ്രദമായി ചെറുക്കുവാനും, സത്വരമായ ഇടപെടൽ നടത്തുവാനും വനിതകളെ പ്രാപ്തമാക്കും വിധത്തിൽ വനിതകൾക്ക് അവബോധം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്ന് സെമിനാറിൽ പങ്കെടുത്ത രൂപതയിലെ യുവതികൾ, സന്യസ്തർ, അധ്യാപകർ തുടങ്ങിയവർ അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം. കൊല്ലം രൂപതാ പ്രസിഡന്റ് എഡ്‌വേഡ് രാജു, ജനറൽ സെക്രട്ടറി വിപിൻ ക്രിസ്റ്റി, സിസ്റ്റർ ആനിമേറ്റർ സി.മേരി രജനി CCR, കെ.സി.വൈ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് കുമാരി ഡെലിൻ ഡേവിഡ്, രൂപതാ സമിതി അംഗങ്ങളായ ജോസ്ന, നിതിൻ രാജു, മനീഷ് മാത്യു, നിധിൻ എഡ്‌വേഡ് തുടങ്ങിയവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.