
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.സി.വൈ.എം സെന്റ് ആന്റണീസ് പാതിരാപ്പള്ളി യൂണിറ്റിന്റെ ആതിഥേയത്വത്തിൽ മേരി ഇമ്മാക്യൂലേറ്റ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ട കെ.സി.വൈ.എം. കൊച്ചി രൂപതയുടെ 48-ാമത് വാർഷിക സെനറ്റ് സമ്മേളനം ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജെയിംസ് ആനാപ്പറമ്പിൽ ഉത്ഘാടനം ചെയ്തു.
സഭയുടെയും ലോകത്തിന്റെയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും, ആർജ്ജവത്വവും ബുദ്ധിയും വിവേചന ശേഷിയുമുള്ള നേതൃത്വം നൽകാൻ യുവജനങ്ങൾക്ക് സാധിക്കണമെന്നും തെളിമയാർന്ന നേതൃത്വം സഭയ്ക്കും ലോകത്തിനും ആവശ്യമാണെന്നും പിതാവ് തന്റെ ഉദ്ഘാടനം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.മെൽറ്റസ് കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് മുഖ്യാതിഥിയായിരുന്നു. ഫാ.ജോഷി ജോസഫ് അനുഗ്രഹ പ്രഭാഷണം നൽകി.
കെ.സി.വൈ.എം ആലപ്പുഴ രൂപതാ പ്രസിഡന്റ് പോൾ ആന്റണി, കെ.സി.വൈ.എം കൊച്ചി രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ഏലശ്ശേരി, കെ.സി.വൈ.എം കൊച്ചി രൂപതാ മുൻ ട്രഷറർ അനിൽ ചെറുതയിൽ, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, വൈസ് പ്രസിഡന്റ്‌മാരായ ഡാനിയ ആന്റണി, ടിഫി ഫ്രാൻസിസ്, അശ്വിന ജോസഫ്, അലീഷ ട്രീസ, വരുൺ റെജു, ആന്റണി നിതീഷ്, ജിഷി ജോസഫ്, ഫ്രാൻസിസ് ഷിബിൻ, ഡോണൽ ജോസഫ് എന്നിവർ സംസാരിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.