അനുജിത്ത്
കാട്ടാക്കട: കെ.സി.വൈ.എം. കാട്ടാക്കട ഫെറോനാ സമിതിയുടെ ആഭിമുഖ്യത്തിൽ “RADUNO 2k19” എന്നപേരിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച മണ്ഡപത്തിൻകടവ് വി.ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ സംഘടിപ്പിച്ച RADUNO 2K19-ലെ ചർച്ചാക്‌ളാസിലും, പൊതുസമ്മേളനത്തിലും നിരവധി യുവജനങ്ങൾ പങ്കുചേർന്നു.
യുവജനങ്ങൾ വിവേകത്തോടെയും വിശ്വാസത്തോടെയുമുള്ള മാതൃകാ ജീവിതം നയിക്കുന്നവരാകണമെന്ന് ക്ലാസ്സിൽ ഫാ.ബെനഡിക്ട് യുവജനങ്ങളോടു വിവരിച്ചു.
തുടർന്ന്, ഫെറോന പ്രസിഡന്റ് രതീഷ് അധ്യക്ഷനായിരുന്ന പൊതു സമ്മേളനം മണ്ഡപത്തിൻകടവ് ഇടവക വികാരി റവ.ഡോ.ആർ.പി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട ഫെറോനാ കെ.സി.വൈ.എം. ഡയറക്ടർ ഫാ.ബനഡിക്ട് ജി.ഡേവിഡ് ആശംസകൾ അർപ്പിച്ചു.
കൂടാതെ, പൊതുസമ്മേളനത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ മികച്ച റാങ്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.