
ജോസ് മാർട്ടിൻ
ആലപ്പുഴ/ മനക്കോടം: കെ.സി.വൈ.എം. ആലപ്പുഴ രൂപതയുടെ ഒരു വർഷത്തെ കർമ്മപദ്ധതിക്ക് “റാന്തൽ 2019” എന്ന പേരില്‍ തുടക്കംകുറിച്ചു. ഞായറാഴ്ച്ച പടിഞ്ഞാറെ മനക്കോടം സെന്റ് മേരീസ് ഇടവകപള്ളിയി വച്ച് നടന്ന ചടങ്ങ് അരൂര്‍ എം.എല്‍.എ. എ.എം.ആരിഫ് ഉത്ഘാടനം ചെയ്തു. ‘കര്‍മ്മ പദ്ധതി’ സിനിമാ താരം ശ്രീ.എഴുപുന്ന ബൈജു കെ.സി.വൈ.എം.അദ്ധ്യക്ഷൻ ശ്രീ.ഇമ്മാനുവൽ എം.ജെ.യ്ക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു.
കെ.സി.വൈ.എം. ആലപ്പുഴ രൂപതാ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജില്ലാ പഞ്ചയാത്ത് മെമ്പര്‍ ശ്രീമതി ദലീമാ ജോജോ, സജിമോള്‍ ഫ്രാന്‍സീസ്, വാര്‍ഡ് മെമ്പര്‍ ശ്രീ ജയ്സണ്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇടവകയെന്നോ ഫൊറോനായെന്നോ വേർതിരുവുകൾ ഇല്ലാതെ നമ്മൾ ഒന്നാണെന്നും, പരസ്പരം വളർത്തിയവരും, വളർത്തേണ്ടവരുമാണെന്നും, വിശാല ഹൃദയത്തോടെ പ്രസ്ഥാനത്തിന്റെ യഥാർത്ഥ രൂപീകരണം ഇങ്ങനെ തന്നെയാവണമെന്നും, അതാണ് നമ്മുടെ പൂർവ്വീകരും നമ്മളും ആഗ്രഹിക്കുന്നതെന്നും ഫാ.സെബാസ്റ്റ്യൻ പുന്നയ്ക്കൽ പറഞ്ഞു. സ്വാർത്ഥത ഇല്ലാത്ത ലോകം, അതാവണം നമ്മുടെ സമുദായത്തിന്റെ കെട്ടുറപ്പ്. ‘നാം ഒന്നല്ലേ നമ്മളൊന്നല്ലേ കർമ്മപദ്ധ’തിയിലെ ഓരോ പദ്ധതിയും യാഥാർത്ഥമാക്കാൻ വീണ്ടും യുവജനങ്ങളെ നിങ്ങളെ ക്ഷണിക്കുന്നുവെന്നും രൂപതാ ഡയറക്ടര്‍ കൂട്ടിചെര്‍ത്തു. കൂടാതെ, പടിഞ്ഞാറെ മനക്കോടം യൂണിറ്റിന് അഭിവാദ്യങ്ങൾ അര്‍പ്പിക്കുകയും ചെയ്തു.
വികാരി ഫാ.ജോസ് അറക്കൽ, പ്രസിഡന്റ് ജിതിൻ സ്റ്റീഫൻ, വിബിൻ വർഗ്ഗീസ്, ആൽബട്ട്, മനക്കോടം ഫൊറോനാ ഡയറകടർ ജിബി നൊറോണ, ഫൊറോനാ പ്രസിഡന്റ് കിരൺ ആൽബിൻ, മറ്റ് ഫൊറോനാ അംഗങ്ങൾ, രാഷട്രീയ സാംസക്കാരിക നേതാക്കൻമാർ, രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ, ജനറൽ സെക്രട്ടറി പോൾ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.