ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതയിലെ കെ.സി.വൈ.എം. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ യൂണിറ്റ് ഇടവകയിൽ നിന്നും കലോത്സവത്തിലും, കായികമേളയിലും സമ്മാനങ്ങൾ കരസ്ഥമാക്കിയ
നിതിൻ ജോസഫ്, നേഹാ ആൻ മാർട്ടിൻ, റൂബിൻ ആർ. ബോബി എന്നിവരെ ആദരിച്ചു.
ചടങ്ങിൽ ഇടവക വികാരി ഫാ. സ്റ്റാൻലി പുളിമുട്ട്പറമ്പിൽ ട്രോഫിയും, മെഡൽലും സമ്മാനിച്ചു.
കെ.സി.വൈ.എം. യൂണിറ്റ് ലേ ആനിമേറ്റർ ശ്രീ. അലക്സ് ആന്റണി ആശംസകൾ അർപ്പിച്ചു.
നിതിൻ ജോസഫ് റവന്യു ജില്ലാ കലോത്സവത്തിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ്പും, സംസ്ഥാനതലത്തിൽ 110 മീറ്റർ ഹഡിൽസ്, 400 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മികച്ച പ്രകടനവും കാഴ്ച്ചവെച്ചിരുന്നു.
നേഹാ ആൻ മാർട്ടിൻ, ഹാമാർ ത്രോയിൽ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ച്ചവച്ചിട്ടുണ്ട്, അതുപോലെ സംസ്ഥാന ഹാൻഡ് ബോൾ മത്സരത്തിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കൂടാതെ, സന്നദ്ധ സേവന രംഗത്തു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസ ക്യാമ്പ്കളിലെ സന്നദ്ധ സേവനത്തിന് ഏറ്റവും പ്രായം കുറഞ്ഞ സന്നദ്ധ പ്രവർത്തക എന്ന നിലയിൽ ആലപ്പുഴ രുപത പൊന്നാട നൽകി ആദരിച്ചിട്ടുണ്ട്.
റൂബിൻ ആർ. ബോബി. സംസ്ഥാന തൈക്വണ്ടാ ചാമ്പ്യൻ ഷിപ്പിൽ വെങ്കല മെഡൽ ജേതാവ് ആണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.