Categories: Diocese

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ഭദ്രാസന ദേവാലയമായ അമലോത്ഭവമാതാ കത്തീഡ്രല്‍ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും, ഡിസംബര്‍ 9-ന് സമാപിക്കും.

വെളളിയാഴ്ച വൈകിട്ട് 5.45 – ന് ഇടവക വികാരി മോണ്‍.വി.പി. ജോസ് കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ദിവ്യബലി നടക്കും. വചന സന്ദേശം കെ.ആര്‍.എല്‍.സി.സി. പ്ലാനിംഗ് ബോര്‍ഡ് കോ- ഓർഡിനേറ്റര്‍ മോണ്‍.ജെയിംസ് കുലാസ് നല്‍കും.

ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന വചനാനുഭവ കണ്‍വെന്‍ഷന് കപ്പൂച്ച്യന്‍ മിഷന്‍ ധ്യാനകേന്ദ്രം നേതൃത്വം നല്‍കും.

ഡിസംബര്‍ 2-ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയിൽ ഫാ.ജോണി കെ. ലോറന്‍സ് വചന സന്ദേശം പങ്കുവയ്ക്കും.

തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.റൂഫസ് പയസലീന്‍, മോണ്‍.സെല്‍വരാജന്‍,മോണ്‍.വിന്‍സെന്‍റ് കെ. പീറ്റര്‍, ഫാ.എസ്.എം.അനില്‍കുമാര്‍, ഡോ.ഗ്ലാഡിന്‍ അലക്സ്, ഡോ.ജോസ് റാഫേല്‍, ഫാ.കിരണ്‍ രാജ്, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ബിനു.ടി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.രാഹുല്‍ ബി. ആന്‍റോ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഡിസംബര്‍ 8 – ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.

9-ന് രാവിലെ 9.30-ന് ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക വികാരിയും രൂപത ശുശ്രൂഷ കോ- ഓർ-ഡിനേറ്ററുമായ മോണ്‍.വി.പി ജോസ് അറിയിച്ചു.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

8 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago