അനിൽ ജോസഫ്
തിരുവനന്തപുരം: കോവിഡ് 19-ന്റെ വ്യാപനത്തെത്തുടര്‍ന്ന് യുവജനങ്ങളില്‍ കാര്‍ഷികബോധവും, വിഷരഹിത പച്ചകറികൃഷി വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി അതിജീവനത്തിന്റെ പുതിയ സന്ദേശവുമായി കെ.സി.വൈ.എം. നെയ്യാറ്റിന്‍കര രൂപത സമിതി സംഘടിപ്പിക്കുന്ന കെ.സി.വൈ.എം. അഗ്രി ചലഞ്ച് പരിപാടിയുടെ ലോഗോ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. നെയ്യാറ്റിന്‍കര രൂപതയിലെ യുവജനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. യുവജനങ്ങളില്‍ കാര്‍ഷിക അഭിരുചികൂടുന്നത് മാറുന്ന കാലത്തിന്റെ തുടക്കമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ സ്വയംപര്യാപത കുടുംബം സൃഷ്ടിച്ച്, ഗ്രാമങ്ങളില്‍ ഭക്ഷ്യ ഉത്പാദനം വ്യാപകമാക്കുകയും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. കെ.സി.വൈ.എം രൂപത ഡയറക്ടര്‍ ഫാദര്‍ റോബിന്‍.സി.പീറ്റര്‍, കെ.സി.വൈ.എം രൂപത പ്രസിഡന്‍റ് ജോജി ടെന്നിസന്‍ രൂപത ആനിമേറ്റര്‍ മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അഗ്രി ചലഞ്ച് പരിപാടിയുടെ രജിസ്ട്രേഷൻ മെയ് 24 മുതൽ ആരംഭിച്ചു, ജൂൺ 5 വരെ ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താവുന്നതാണ്. വീട്ടുമുറ്റം, ടെറസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന പച്ചക്കറി ഇനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. രാസവളങ്ങൾ ഉപയോഗിക്കുവാൻ പാടില്ല. വാഴ പോലുള്ള ഫലവർഗങ്ങളും ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും പച്ചക്കറികളുടെ കൂട്ടത്തിൽ പരിഗണിക്കുകയില്ല.15 വയസ്സു മുതൽ 30 വയസ്സു വരെയുള്ള യുവജനങ്ങൾക്കായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുക. സ്ഥല പരിമിതി മറികടക്കാൻ മോഡേൺ (ഹൈടെക് ) രീതിയിലുള്ള വ്യത്യസ്തമായ കൃഷിരീതികൾ അവലംബിക്കാവുന്നതാണ്.
രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിജിറ്റൽ കാർഡ് സ്വന്തമാക്കേണ്ടതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് കൃഷി ആരംഭിക്കുന്നതിനുള്ള വിത്തും, ഗുണമേന്മയുള്ള വിത്തു ലഭിക്കുന്ന സ്റ്റോറുകളുടെ വിവരവും നൽകുന്നതായിരിക്കും. കൃഷിക്കായി വിദഗ്ദരുടെ ക്ലാസുകളും, നൂതന കൃഷി രീതികളും പരിചയപ്പെടുത്തുന്നതായിരിക്കും
കെ.സി.വൈ.എം. ന്റെ ഈ അഗ്രി ചലഞ്ചിൽ പങ്കെടുക്കുന്നവർക്ക് അതിനോടനുബന്ധിച്ച് മറ്റു മൽസരങ്ങളും ഉണ്ടായിരിക്കുന്നതാണ്. അപ്ഡേഷൻസ് ഫേസ്ബുക്ക് പേജ് വഴിയും, വാട്ട്സാപ്പ് വഴിയും നൽകും, അപ്ഡേഷൻസ് നഷ്ട്ടമാകാതിരിക്കാൻ പേജ് ലൈക്ക് ചെയ്യുക.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.