Categories: Diocese

കെസിവൈഎം അഗ്രി ചലഞ്ച് പാറശാല ഫൊറോനയിലെ അബിയ വിജയി

കെസിവൈഎം അഗ്രി ചലഞ്ച് പാറശാല ഫൊറോനയിലെ അബിയ വിജയി

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര ; കോവിഡ്കാലത്ത് അതീജീവനത്തിന്‍റ നല്ല സന്ദേശം യുവജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി നെയ്യാറ്റിന്‍കര രൂപതാ സമിതി സംഘടിപ്പിച്ച അഗ്രി ചലഞ്ചില്‍ പാറശാല ഫൊറോയിലെ പൊന്‍വിള ഇടവകാഗമായ അബിയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യുവജനങ്ങളിലെ കാര്‍ഷിക അഭിരുജി മാറ്റുരക്കപെട്ട ചലഞ്ചില്‍ രൂപതയുടെ എല്ലാ ഫൊറോനകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് യുവജനങ്ങളില്‍ കാര്‍ഷികാവബോധം വളര്‍ത്തുക,വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കുക, സ്വയംപര്യാപ്ത കുടുംബങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച അഗ്രി ചാലഞ്ചില്‍ 836 യുവജനങ്ങള്‍ പങ്കെടുത്തു.

ഫൈനല്‍ റൗണ്ടില്‍ എത്തിയ 120 യുവജനങ്ങളുടെ വീടുകളില്‍ കൃഷി വിദഗ്ധരായ വിധികര്‍ത്താക്കളുടെ സഹായത്തോടെ രൂപത ഡയറക്ടറും രൂപത സമിതി അംഗങ്ങളും സന്ദര്‍ശിക്കുകയും മൂല്യനിര്‍ണയം നടത്തി വിജയികളെ കണ്ടെത്തുകയുമായിരുന്നു.

രൂപതയുടെ യൂവജന കമ്മിഷന്‍ ഡയറക്ടര്‍ ഫാ. റോബിന്‍ സി പീറ്ററിന്‍റെ ദീര്‍ഘവീക്ഷണത്തില്‍ രൂപപെട്ട പരിപാടി യുവജനങ്ങളാകമാനം ഏറ്റെുക്കുകയായിരുന്നു. രൂപത കെസിവൈഎം പ്രസിഡന്‍റ് ജോജി ടെന്നിസനും രൂപതാ സമിതിയും ഡയറക്ടര്‍ക്കൊപ്പം കൈകോര്‍ത്തു .

ആര്യനാട് ഫൊറോന കെ സി വൈ എം പ്രസിഡന്‍റും കൊണ്ണിയൂര്‍ ഇടവകാംഗവുമായ റിജു, ഉണ്ടന്‍കോട് ഫൊറോന കെ സി വൈ എം സെക്രട്ടറിയും കൈവന്‍കാല ഇടവകാംഗവുമായ ജോഗേഷ് എന്നിവര്‍ യഥാക്രമം  രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ അഗ്രി ചലഞ്ചില്‍ പങ്കെടുത്തത് നെയ്യാറ്റിന്‍കര ഫൊറോനയില്‍ നിന്നാണ്.

മന്ത്രി വി എസ് സുനില്‍ കുമാറാണ് അഗ്രിചലഞ്ചിന്‍റെ ലോഗോ പ്രകാശനം ചെയ്യ്ത് സംരഭത്തിന് തുടക്കം കുറിച്ചത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

5 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago