
സ്വന്തം ലേഖകൻ
കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) വിവിധ കമ്മീഷൻ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. റവ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കലാണ് പുതിയ മീഡിയ കമ്മീഷൻ സെക്രട്ടറി. ഫാ. സ്റ്റീഫൻ തോമസ് നിയമിക്കപ്പെട്ടത് യൂത്ത് കമ്മീഷൻ സെക്രട്ടറിയായിട്ടാണ്.
ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ ലേബർ കമ്മീഷന്റെയും ജെയിൻ അൻസിൽ ഫ്രാൻസിസ് വനിതാ കമ്മീഷന്റെയും സെക്രട്ടറിമാരായാണ് ചുമതലയേറ്റത്.
റവ. ഡോ. ഏബ്രഹാം ഇരുമ്പിനിക്കൽ തിരുവല്ല അതിരൂപതയിലെ ചുങ്കപ്പാറ സെന്റ് ജോർജ് പള്ളി ഇടവകഅംഗം ആണ്. സിനിമ- ടെലിവിഷനിൽ എം.എ. ബിരുദാനന്തരബിരുദവും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഫാ. സ്റ്റീഫൻ തോമസ് ചാലക്കര തിരുവല്ല തോലശ്ശേരി സെൻറ് ജോസഫ് ഇടവകഅംഗം ആണ്. പുനലൂർ രൂപതയിൽ സേവനം ചെയ്യുന്ന ഇദ്ദേഹം എം.എ. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.
കൊച്ചി രൂപതാംഗമാണ് ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ. കൊച്ചി സോഷ്യൽ സെർവീസ് അസിസ്റ്റന്റ് ഡയറക്ടർ, കെ.എൽ.എം. രൂപത ഡയറക്ടർ, ജൂബിലി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
കൊല്ലം രൂപതാംഗമായ ജെയിൻ അൻസിൽ ഫ്രാൻസിസ് കൗൺസിൽ ഓഫ് കാത്തലിക് വിമൺ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡണ്ട്, കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എൽ.സി.ഡബ്‌ള്യൂ.എ. പ്രസിഡന്റ്, കൊല്ലം ജില്ല വിമൺസ് കൗൺസിൽ വൈസ് പ്രസിഡന്റ് എന്നീ മേഖലകളിലും സേവനം ചെയ്യുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.