സ്വന്തം ലേഖകൻ
ആലപ്പുഴ: കേരളാ ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷന്റെ 8 -ാമത് ജനറൽ കൗൺസിൽ ഈ മാസം 12 -ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നടക്കും. സ്‌ത്രീ സമത്വം, സമുദായ നീതി, അധികാര പങ്കാളിത്തം എന്നീ ചിന്തകൾ പൊതു സമൂഹത്തിനും അധികാരികളുടെ മുമ്പിലും പങ്ക് വച്ച് കൊണ്ടാണ് ജനറൽ കൗൺസിൽ സംഘടിപ്പിക്കപ്പെടുന്നത്.
12-ന് രാവിലെ 9.30-ന് കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന പ്രസിഡന്റ് ജെയിൻ ആൻസിലിൻ ഫ്രാൻസിസ് പതാക ഉയർത്തും. ജനറൽ കൗൺസിൽ കെ.ആർ.എൽ.സി.സി. ലെയ്‌റ്റി കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്‌ഘാടനം ചെയ്യും.
സംസ്‌ഥാന പ്രസിഡന്റ് ജെയിൻ ആൻസിലിൻ ഫ്രാൻസിസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കെ.എൽ.സി.ഡബ്ല്യൂ.എ. ആലപ്പുഴ രൂപതാ ഡയറക്‌ടർ ഫാ.നെൽസൺ തൈപറമ്പിൽ സ്വാഗതം ആശംസിക്കും, സംസ്‌ഥാന ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും. ആലപ്പുഴ വികാരി ജനറൽ മോൺ. പയസ് ആറാട്ടുകുളം മുഖ്യ പ്രഭാഷണം നടത്തും. കെ.ആർഎൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് താന്നിക്കാപറമ്പിൽ, ലെയ്‌റ്റി കമ്മിഷൻ ഡയറക്‌ടർ ഫാ. ഷാജ്‌കുമാർ, സ്‌മിത ബിജോയ്, സിസ്റ്റർ സെല്‍മ, ഷീല ജേക്കബ്, ഡോ. റോസി തമ്പി, പ്ലീസിഡ് ഗ്രിഗറി തുടങ്ങിയവർ പ്രസംഗിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.