Categories: Kerala

കെ.എൽ.സി.എ. സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി. ആന്റെണി അന്തരിച്ചു

സംസ്കാരം നാളെ (18.02.2020) രാവിലെ 11 മണിക്ക്...

ജോസ് മാർട്ടിൻ

കൊച്ചി: കെ.എൽ.സി.എ. സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി.ആന്റെണി അന്തരിച്ചു, 90 വയസായിരുന്നു. എറണാകുളത്തു ഇന്ന് രാവിലെ 10 മണിക്ക് ആയിരുന്നു മരണം. സംസ്കാരം നാളെ (18.02.2020) രാവിലെ 11 മണിക്ക് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.

കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടും പിന്തുണയോടും കൂടി രൂപതാ തലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ലത്തീൻ സമുദായ അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ രൂപീകരിക്കപ്പെട്ടതാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെ.എൽ.സി.എ. അതിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഡോ. ഇ.പി.ആന്റെണി.

1972 മാർച്ച് 26-ന് എറണാകുളത്ത് ചേർന്ന ലാറ്റിൻ കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗമാണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡന്റായി ഷെവലിയാർ കെ.ജെ.ബെർളിയെയും, ജനറൽ സെക്രട്ടറിയായി ഇ.പി.ആന്റണിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.

കൂടാതെ, അദ്ദേഹം 1975 മുതൽ 81 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗവുമായിരുന്നു. വരാപ്പുഴ അതിരൂപത ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ഇടവക അംഗമാണ്.

vox_editor

View Comments

  • in 1972 I was present when Chev Burliegh and E.P.Antony were elected. After that I had the opportunity to work together with them for many years. I regret very much on his departure, though at a consoling age of 90 May his soul rest in peace.

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

1 week ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

1 week ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

3 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago