നെയ്യാറ്റിൻകര: കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ നെയ്യാറ്റിൻകര രൂപതാ ജനറൽ കൗൺസിൽ ശനിയാഴ്‌ച വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും. 9.30- ന് കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു പതാക ഉയർത്തും. 10 മണിക്ക് നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്യും.
തുടർന്ന് 3 വർഷത്തെ പദ്ധതി രേഖാ പ്രകാശനവും സാധു വിവാഹ നിധി പ്രഖ്യാപനവും ബിഷപ് നടത്തും. രൂപതാ പ്രസിഡന്റ് ഡി. രാജു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ രൂപതയുടെ പുതിയ അൽമായ കമ്മീഷൻ സെക്രട്ടറി ഫാ. എസ്.എം. അനിൽ കുമാറിനും രൂപതയിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയവർക്കുമുളള അനുമോദനം രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് നിർവഹിക്കും.
കെ.എൽ.സി.എ. സംസ്‌ഥാന പ്രസിഡന്റ് ആന്റണി നെറോറ മുഖ്യ സന്ദേശം നൽകും. കെ.എൽ.സി.എ. രൂപതാ ജനറൽ സെക്രട്ടറി റ്റി. സദാനന്ദൻ, ട്രഷറർ വിജയകുമാര്‍ ,അധ്യാത്‌മിക ഉപദേഷ്‌ടാവ് ഫാ. ഡെന്നിസ് കുമാർ, കെ.എൽ.സി.എ. സംസ്‌ഥാന മാനേജിംഗ് കമ്മറ്റി അംഗം ജെ. സഹായദാസ്, കെ.എൽ.സി.ഡബ്ലൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആന്റിൽസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, വൈസ് പ്രസിഡന്റ് ഉഷാകുമാരി, അരുൺ വി.എസ്., സി.റ്റി അനിത, ജോൺ സുന്ദർ രാജ്, തോമസ് കെ. സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.