
ജോസ് മാർട്ടിൻ
പള്ളുരുത്തി/കൊച്ചി: കൊച്ചി രൂപതാ കെ.എൽ.സി.എ. 2020 കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മവും ടി.ജെ.വിനോദ് എം.എൽ.എ.ക്ക് സ്വീകരണവും നടത്തി. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളിയിലെ മോൺ.ലോറൻസ് പുളിയനത്ത് ഹാളിൽ നടന്ന ചടങ്ങിൽ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ സമ്മേളനം ഉത്ഘാടനം ചെയ്തു.
കർമ്മ പദ്ധതിയുടെ പ്രകാശന കർമ്മം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് നിർവ്വഹിച്ചു.
തുടർന്ന്, “തീരപരിപാലന വിജ്ഞാപനവും ആശങ്കകളും” എന്ന വിഷയത്തിൽ അഡ്വ.ഷെറി ജെ.തോമസ് ക്ലാസ്സ് എടുത്തു. രൂപത ഡയറക്ടർ ഫാ.ആന്റെണി കുഴിവേലിൽ, ജന.സെക്രട്ടറി ബാബു കാളിപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, ബിജു ജോസി, സിന്ധു ജെസ്റ്റസ്, അലക്സാണ്ടർ ഷാജു, ലോറൻസ് ജോജൻ, സാബു കാനക്കാപ്പിള്ളി, യേശുദാസ് പാലം പള്ളി, പോൾ ബെന്നി എന്നിവർ പ്രസംഗിച്ചു.
തീരപരിപാലന നിയമ ഭീഷണിയിൽ കഴിയുന്നവരുടെ ആശങ്കകൾ അകറ്റുവാനും, അവപരിഹരിച്ച് സുരക്ഷിതത്വം ഉറപ്പാക്കുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ.എൽ.സി.എ. അറിയിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.