സ്വന്തം ലേഖകൻ
കൊച്ചി: കെ.എല്‍.സി.എ. വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഹാളില്‍ നടന്ന നേതൃസംഗമത്തിൽ അതിരൂപത പ്രസിഡന്റ് സി. ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.ആര്‍.എൽ.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സമുദായദിന സന്ദേശവും, കെ.എല്‍.സി.എ. സംസ്ഥാന ജനനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് മുഖ്യ പ്രഭാഷണവും നടത്തി. മുൻ അതിരൂപത പ്രസിഡന്റുമാരായ വിക്ടർ മരക്കാശ്ശേരി, അഡ്വ.വി.എ.ജെറോം, ഇ.ജെ.ജോൺ മാസ്റ്റർ, പി.എം.ബെഞ്ചമിൻ, അഡ്വ.ആന്റെണി എം.അമ്പാട്ട്, കെസിഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട്, കിൻഫ്ര പാർക്ക് ചെയർമാൻ സാബു ജോർജ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
കൗണ്‍സിലര്‍മാരായ മനു ജേക്കബ്, ഹെൻട്രി ഓസ്റ്റിൻ, അതിരൂപത ജനറൽ സെക്രട്ടറി ലൂയിസ് തണ്ണിക്കോട്ട്, അസി.ഡയറക്ടർ ഫാ.ജോസഫ് രാജൻ കിഴവന, വൈസ് പ്രസിഡന്റുമാരായ റോയ് ഡിക്കൂഞ്ഞ, റോയ് പാളയത്തിൽ, സെക്രട്ടറി ബാബു ആന്റെണി തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് മുൻ ഡയറക്ടർ കത്തീഡ്രൽ വികാരി മോണ്‍.ജോസഫ് പടിയാരംപറമ്പില്‍ പതാക ഉയർത്തി. ക്രൈസ്തവരുടെ വിവാഹ രജിസ്ടേഷൻ സംബന്ധിച്ച് കേരള നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന വിവാഹരജിസ്ട്രേഷൻ ബില്ലിനെതിരെയുള്ള പ്രമേയം കെ.എല്‍.സി.എ. അതിരൂപത സമിതിയംഗം വിൻസ് പെരിഞ്ചേരി അവതരിപ്പിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.