ജോസ് മാർട്ടിൻ
കൊച്ചി: കൊറോണ-കൊവിഡ് 19- രാജ്യമെമ്പാടും രോഗപ്രതിരോധ നടപടികളിലേക്ക് ശ്രദ്ധിക്കുമ്പോൾ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ധരിക്കാനുള്ള മാസ്ക് പ്രാദേശികമായി ജനങ്ങളുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ഇടവക കെ.എൽ.സി.എ. മാതൃകയാകുന്നു. വൈറസിനെ തടയാന്‍ കേരള ജനത ഒറ്റക്കെട്ടായി പോരാടുന്ന സന്ദർഭത്തിൽ പ്രാഥമിക സ്വയംസുരക്ഷാ ഉപാധിയായ മാസ്ക്കുകൾക്ക് മാര്‍ക്കറ്റില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി, അമിത വില ഈടാക്കി, ജനങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ ഉദ്യമമെന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
യു.എസ്.-ൽ നിന്നും ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് മാസ്ക്കുകൾ നിർമ്മിച്ച് ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ യൂണിറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്.
വീടുകളിൽ നിന്ന് ഓരോരുത്തരും തങ്ങളുടെതന്നെ തയ്യൽ മെഷീനുകൾ മാസ്ക് നിർമ്മാണത്തിനായി ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നത് കണ്ടാൽ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഈ വിപത്തിനെ ചെറുക്കാൻ എന്തുമാത്രം ആത്മാര്ഥതയോടെയാണ് അവർ കൈകോർക്കുന്നതെന്ന് അതിശയിച്ചു പോകുമെന്ന് നാട്ടുകാർ പറയുന്നു.
ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ കറുകപ്പള്ളിയുടെ നേത്രത്വത്തില്‍ ഇടവക കെ.ൽ.സി.എ. യൂണിറ്റിന്റെ സാമൂഹിക പ്രതിബന്ധത നിറഞ്ഞ ഈ സംരഭം എല്ലാ സാമുദായിക സംഘടനകള്‍ക്കും, ക്രൈസ്തവേതര സംഘടനകൾക്കും മാതൃകയാക്കാവുന്നതാണെന്നതിൽ സംശയമില്ല
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Contact number please
+91 94479 86056
name Mr. Sijo