ജോസ് മാർട്ടിൻ
കൊച്ചി: 2023 ജൂലൈ 7,8,9 തീയതികളിലായി ഇടക്കൊച്ചി ആല്ഫ പാസ്റ്ററല് സെന്ററില് ചേര്ന്ന കേരള ലത്തീന് കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 41-ാം ജനറല് അസംബ്ലി സമാപിച്ചു. 12 രൂപതകളില് നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന് സമൂഹത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു.
ഏകീകൃത സിവില് നിയമം നടപ്പാക്കുന്നത് ഏകപക്ഷീയമാകരുത്, മണിപ്പൂരില് രാഷ്ട്രപതി അടിയന്തരമായി ഇടപെടണം, കടല്ത്തീരങ്ങള് നവീന ശാസ്ത്രീയരീതിയില് സംരക്ഷിക്കണം ലത്തീന് കത്തോലിക്കര്ക്ക് അധികാരപങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കെ.ആര്.എല്.സി.സി. ആവശ്യപ്പെട്ടു.
ലത്തീന് സമുദായത്തിന്റെ പ്രഖ്യാപിത രാഷ്ട്രീയ നയം പിന്തുടരാന് അസംബ്ലി തീരുമാനിച്ചതായും, മൂല്യധിഷ്ടിത പ്രശ്നാധിഷ്ടിത സമദൂര നയമാണ് ലത്തീന് സമുദായം സ്വീകരിച്ചിട്ടുള്ളതെങ്കിലും, ലത്തീന് കത്തോലിക്ക സമുദായം ഉയര്ത്തുന്ന അതിജീവന ആവശ്യങ്ങളോടും ജീവത്പ്രശ്നങ്ങളോടും സര്ക്കാരും രാഷ്ട്രീയ പാര്ട്ടികളും പുലര്ത്തുന്ന സമീപനത്തിന്റെ അടിസ്ഥാനത്തില് ആസന്നമായ തിരഞ്ഞെടുപ്പില് നിലപാട് കൈക്കൊള്ളുമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിലുള്ള പ്രാതിനിധ്യത്തിലുള്ള അഭാവം, ഭരണ നിര്വഹണത്തിലുള്ള മനഃപൂര്വമായ മാറ്റിനിര്ത്തല്, നീതിന്യായ സംവിധാനത്തിലെ പ്രാതിനിധ്യമില്ലായ്മ എന്നീ വിഷയങ്ങള് സമുദായം ഗൗരവമായി പരിഗണിക്കുമെന്നും സമുദായ ഏകോപനത്തിനും ശക്തീകരണത്തിനുമുള്ള നടപടികളും കര്മപദ്ധതികളും നടപ്പാക്കാന് അസംബ്ലി തീരുമാനിച്ചതായി കെ.ആര്.എൽ.സി.സി. വക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
റവ.ഡോ.ജോഷി മയ്യാറ്റില്, ഡോ.എസ്. റെയ്മണ്, പ്രഫ. ഡോ. ആന്റണി ഡോസ ഡിസില്വ, ഡോ.കെ.എസ്. മനോജ്, അഡ്വ. ഷെറി ജെ.തോമസ് എന്നിവര് വിവിധ സെഷനുകളില് സംസാരിച്ചു. സമാപനസമ്മേളനത്തില് കര്മ്മപദ്ധതി അംഗീകരിച്ചു. കെ.ആര്.എല്.സി.ബി.സി. മതബോധനസ്കോളര്ഷിപ്പ് ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കലും, ആര്ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയും വിതരണം ചെയ്തു. കെആര്എല്സിസി അധ്യക്ഷന്റെ സമാപന സന്ദേശത്തോടെ അസംബ്ലിക്ക് സമാപനമായി.
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
This website uses cookies.