സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസും തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയും സംയുക്തമായി കേരളത്തിലെ ഡോക്ടേഴ്സിനും കുടുംബശുശ്രൂഷാ രംഗത്തെ വിദഗ്ധർക്കുമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഇന്ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടക്കും.
9.45-ന് ആരംഭിക്കുന്ന സെമിനാറിൽ കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാരി ഡോ. ബൈജു ജൂലിയൻ, ഡോ. ടോണി ജോസഫ്, ഡോ. അഗസ്റ്റ്യൻ ജോൺ, ഡോ. അബ്രഹാം ജേക്കബ്, ഡോ. ഫിന്റോ ഫ്രാൻസിസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ നയിക്കും.
വൈകുന്നേരം 3.15-ന് നടക്കുന്ന സമാപന സമ്മേളനം കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ഫാമിലി കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, സെക്രട്ടറി ഫാ. പോൾ മാടശേരി, കുടുംബപ്രേഷിത ശുശ്രൂഷാ ഡയറക്ടർമാരായ ഫാ. എ. ആർ. ജോണ് – തിരുവനന്തപുരം ലത്തീൻ അതിരൂപത, ഫാ. ജോസ് മുകളേൽ – ചങ്ങനാശേരി, ഫാ. ഡോമിനിക് സാവിയോ മാമൂട്ടിൽ – തിരുവനന്തപുരം മേജർ അതിരൂപത, ഫാ. ജോൺ ബ്രിട്ടോ- കൊല്ലം, പ്രോലൈഫ് സംസ്ഥാന കൺവീനർ ഡോ. മാമ്മൻ പി. ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.