Categories: Kerala

കെവിൻ ജോസഫിന്റെ കൊലപാതകം പോലീസ്‌ ഒന്നാം പ്രതി; കെ.എൽ.സി. എ.

കെവിൻ ജോസഫിന്റെ കൊലപാതകം പോലീസ്‌ ഒന്നാം പ്രതി; കെ.എൽ.സി. എ.

അനിൽ ജോസഫ്‌

നെയ്യാറ്റിൻകര: കോട്ടയം നട്ടാശേരി എസ്‌.എച്ച്‌. മൗണ്ട്‌ സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ പോലീസ്‌ ഒന്നാം പ്രതിയെന്ന്‌ കേരളാ ലാറ്റിൻ കാത്തലിക്‌ അസോസിയേഷൻ.

ഞായറാഴ്‌ച പുലർച്ചെ കെവിന്‍ ജോസഫിനെ അക്രമി സംഘം തട്ടികൊണ്ട്‌ പോയ വിവരം കെവിന്റെ പിതാവ്‌ ജോസഫും, ഭാര്യ നീനു ചാക്കോയും പോലീസിനെ അറിയിച്ചിട്ടും പോലീസ്‌ അന്വേക്ഷിക്കാത്തതിനാലാണ്‌ കെവിന്റെ മരണം സംഭവിച്ചതെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്നും കെ.എൽസി.എ. നെയ്യാറ്റിൻകര രൂപതാ സമിതി അറിയിച്ചു.

കെവിനെ തട്ടികൊണ്ട്‌ പോയി മണിക്കൂറുകൾ കഴിഞ്ഞട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ പോലിസ്‌ സ്വീകരിച്ചത്‌. പരാതിയുമായെത്തിയ കെവിന്റെ ബന്ധുക്കളെ പോലീസ്‌ ഭീഷണിപ്പെടുത്തിയാണ്‌ മടക്കി അയച്ചത്‌ ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പോലീസ്‌ അക്രമികൾക്കൊപ്പമയിരുന്നു എന്നത്‌ വ്യക്‌തമാണെന്നും കെ.എൽ.സി.എ. നേതൃത്വം കുറ്റപ്പെടുത്തി.

കെ.എൽ.സി.എ. രൂപതാ സമിതിയുടെ നേതൃത്വത്തിൽ ലോഗോസ്‌ പാസ്റ്ററൽ സെന്റിൽ ചേർന്ന പ്രതിഷേധ യോഗമാണ്‌ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്‌.

രൂപതാ വികരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു . കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ്‌ ഡി. രാജു, സെക്രട്ടറി സദാനന്ദൻ, ട്രഷറർ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വിജയപുരം ലത്തീൻ രൂപതയിലെ കുന്നുപുറം ഇടവകാഗമാണ്‌ മരിച്ച കെവിൻ ജോസഫ്‌.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago