
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോട്ടയം നട്ടാശേരി എസ്.എച്ച്. മൗണ്ട് സ്വദേശി കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ പോലീസ് ഒന്നാം പ്രതിയെന്ന് കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ.
ഞായറാഴ്‌ച പുലർച്ചെ കെവിന്‍ ജോസഫിനെ അക്രമി സംഘം തട്ടികൊണ്ട് പോയ വിവരം കെവിന്റെ പിതാവ് ജോസഫും, ഭാര്യ നീനു ചാക്കോയും പോലീസിനെ അറിയിച്ചിട്ടും പോലീസ് അന്വേക്ഷിക്കാത്തതിനാലാണ് കെവിന്റെ മരണം സംഭവിച്ചതെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്നും കെ.എൽസി.എ. നെയ്യാറ്റിൻകര രൂപതാ സമിതി അറിയിച്ചു.
കെവിനെ തട്ടികൊണ്ട് പോയി മണിക്കൂറുകൾ കഴിഞ്ഞട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. പരാതിയുമായെത്തിയ കെവിന്റെ ബന്ധുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയാണ് മടക്കി അയച്ചത് ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ പോലീസ് അക്രമികൾക്കൊപ്പമയിരുന്നു എന്നത് വ്യക്‌തമാണെന്നും കെ.എൽ.സി.എ. നേതൃത്വം കുറ്റപ്പെടുത്തി.
കെ.എൽ.സി.എ. രൂപതാ സമിതിയുടെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്റിൽ ചേർന്ന പ്രതിഷേധ യോഗമാണ് പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
രൂപതാ വികരിജനറൽ മോൺ. ജി. ക്രിസ്‌തുദാസ് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്‌തു . കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു, സെക്രട്ടറി സദാനന്ദൻ, ട്രഷറർ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വിജയപുരം ലത്തീൻ രൂപതയിലെ കുന്നുപുറം ഇടവകാഗമാണ് മരിച്ച കെവിൻ ജോസഫ്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.