സ്വന്തം ലേഖകന്‍
കൊച്ചി : കെ എല്‍ സി എ (കേരള ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന്‍)യുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സുവര്‍ണ്ണ ജൂബിലി ആന്തം പുറത്തിറങ്ങി.
ആന്തത്തിന്‍റെ പ്രകാശന കര്‍മ്മം ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ നിര്‍വ്വഹിച്ചു. കെഎല്‍സിഎ ലത്തീന്‍ സമുദായത്തിന്‍റെ ചാലകശക്തിയാണെന്ന് ബിഷപ്പ് ജെംയിസ് ആനാപറമ്പില്‍ പറഞ്ഞു.
പാലാരിവട്ടം പിഓസിയിലാണ് പ്രകാശന കര്‍മ്മം നടന്നത്. ഷൈജു കേളന്തറ രചിച്ച് ജോണ്‍സന്‍ മങ്ങഴ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം പ്രശസ്ത ഗായകന്‍ കെസ്റ്ററാണ് ആലപിച്ചിരിക്കുന്നത്. ആന്തത്തിന്‍റെ സിഡി ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ കെ.എല്‍.സി.എ. മുന്‍ പ്രസിഡന്‍റും സമുദായ വക്താവുമായിരുന്ന ഷാജി ജോര്‍ജ്ജിനു നല്‍കി പ്രകാശനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് , വൈസ് പ്രസിഡന്‍റ് ടി.എ. ഡാല്‍ ഫിന്‍, സെക്രട്ടറി ബിജു ജോസി, വരാപ്പുഴ രൂപത പ്രസിഡന്‍റ് സിജെ പോള്‍, റോയി പാളയത്തില്‍, വിന്‍സ് പെരിഞ്ചേരി, ലൂയിസ് തണ്ണിക്കോട്ട്, പൗലോസ്, പിഎം .ബഞ്ചമിന്‍, ബാബു ആന്‍റണി എന്നിവര്‍ പ്രസംഗിച്ചു.
2022 മാര്‍ച്ച് 27 ന് എറണാകളം ടൗണ്‍ ഹാളിലാണ് ജൂബിലി ഉദ്ഘാന സമ്മേളനം നടക്കുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.