
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലി ജനുവരിയില്‍ 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നെയ്യാറ്റിന്‍കര രൂപത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പരിപാടിയുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും, ലത്തീന്‍ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം നല്‍കിയായിരിക്കും ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കരയില്‍ നടക്കുകയെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
സമുദായ സംഗമത്തിന്റെ ഭാഗമായി ലത്തീന്‍ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് നല്‍കിയ അവകാശ പത്രികയുടെ തുടര്‍ നടപടികളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ചചെയ്യും. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്‍ററാണ് ജനറല്‍ കൗണ്‍സിലിന്റെ പ്രധാന വേദി.
10-ന് കേരളത്തിലെ ലത്തീന്‍ രൂപതകളിലെ മതമേലധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്റെറില്‍ നടക്കും. 11-ന് രാവിലെ 10.30 മുതല്‍ 12 രൂപതകളിലെയും ബിഷപ്പുമാരും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം നടക്കും. തുടര്‍ന്ന് കെആര്‍എസല്‍സിസി പ്രതിനിധി സമ്മേളനം ഉണ്ടാവും .
വെകിട്ട് 11 രൂപതകളിലെ പ്രതിനിധികള്‍ കുഴിച്ചാണി, ആറയൂര്‍, വ്ളാത്താങ്കര, മരിയാപുരം, തിരുപുറം, പത്തനാവിള, മുളളുവിള, നെല്ലിമൂട്, മംഗലത്ത്കോണം, മാറനല്ലൂര്‍, മാരായമുട്ടം തുടങ്ങിയ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശനം നടത്തും.
12 ന് രാവിലെ 11 രൂപതകളിലെ ബിഷപ്മാര്‍ സന്ദര്‍ശനം നടത്തുന്ന ദേവാലയങ്ങളില്‍ രാവിലെ 6.30-ന് പ്രത്യേക ദിവ്യബലികള്‍ അര്‍പ്പിക്കും. 12 ന് ഉച്ചയോടെ പരിപാടികള്‍ക്ക് സമാപനമാവും.
കെആര്‍എല്‍സിസി പ്രസിഡന്റ് ഡോ.ജോസഫ് കരിയില്‍, തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, വാരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പില്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുല്‍ തുടങ്ങിയവര്‍ ജനറല്‍ അസംബ്ലിക്ക് നേതൃത്വം നല്‍കും.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.