ജോസ് മാർട്ടിൻ
കൊച്ചി: 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്.എല്‍.സി.സി.) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. വിജയപുരം രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി അനുമോദനം അറിയിച്ചു.
12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു.
സമാപന ദിനമായ ഞായറാഴ്ച നടന്ന ബിസിനസ് സെഷനില്‍ മുന്‍ ജനറല്അസംബ്ലി റിപ്പോര്‍ട്ട്, കെ.ആര്.എല്‍.സി.സി. പ്രവര്‍ത്തനറിപ്പോര്‍ട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം ജനറല്‍ അസംബ്ലിയുടെ പ്രസ്താവന അവതരിപ്പിക്കുകയും കെ.ആര്.എല്‍.സി.സി.യുടെ അസംബ്ലി തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റുമാര്‍- ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത), ബെഥനി സിസ്റ്റേഴ്സ് ദക്ഷിണ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബി.എസ്, സെക്രട്ടറിമാര്‍ – പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി), പ്രഭലദാസ് (നെയ്യാറ്റിന്‍കര), ട്രഷറര്‍ – ബിജു ജോസി (ആലപ്പുഴ). സ്ഥാനം ഒഴിഞ്ഞ ഭാരവാഹികള്‍ക്ക് യോഗം നന്ദി അറിയിച്ചു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ സമാപനസന്ദേശത്തോടെ അസംബ്ലി സമാപിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.