
നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ കഴിഞ്ഞ 6 മാസമായി മുടങ്ങി കിടന്ന പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത് സ്വാഗതാർഹമെന്ന് നെയ്യാറ്റിൻകര രൂപത.
കഴിഞ്ഞ 60 വർഷമായി മുടങ്ങാതെ നടന്നു വരുന്ന പ്രാർത്ഥനകൾ മുടങ്ങിയതിൽ രൂപതക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. എന്നാൽ വരും ദിനങ്ങളിലും വനം വകുപ്പ് നല്ല സമീപനത്തോടെ വിശ്വാസികളെ കാണണമെന്ന് രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്രം കുരിശുമലയിൽ ലഭിക്കണ മെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.
വിശ്വാസികളെ കടത്തിവിടാൻ നടപടിസ്വീകരിച്ച ഡി.എഫ്.ഓ., സി.സി.എഫ്. തുടങ്ങിയവർക്ക് നന്ദി അർപ്പിക്കുന്നതായി നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് പറഞ്ഞു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.