അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കുടുബയോഗം സൂം ആപ്പിലൂടെ സംഘടിപ്പിച്ച് ഞെട്ടിച്ച് നെയ്യാറ്റിന്‍കര രൂപതയിലെ അമലോത്ഭവമാതാ കത്തീഡ്രല്‍ ഇടവകക്ക് കീഴിലെ അലലോത്ഭവമാതാ കുടുംബയൂണിറ്റ്. ഒരു മാസത്തില്‍ 2 കുടുംബ യൂണിറ്റുകള്‍ (ബി.സി.സി.) സംഘടിപ്പിച്ചിരുന്ന കുടുംബ യൂണിറ്റ് കഴിഞ്ഞ രണ്ടരമാസമായി ലോക്ഡൗണ്‍ കാരണം നിലച്ച് പോയിരുന്നു. എന്നാൽ, ശാസ്ത്ര സാങ്കേതികതയെ ഉപയോഗപ്പെടുത്തി കുടുംബാഗങ്ങള്‍ തമ്മിലുളള ഊഷ്മളമായ ബന്ധം വീണ്ടും സൂം ആപ്പിലൂടെ പങ്ക് വച്ചാണ് ഇവർ കൊറോണക്കാലത്തെ വിശ്വാസ സാക്ഷ്യത്തിനായുള്ള വഴിതുറന്നിടുത്.
കത്തോലിക്കാ സഭയില്‍ തന്നെ വ്യത്യസ്തമായ ഈ അനുഭവത്തില്‍ സന്ദേശം നൽകാനും ആശംസകളര്‍പ്പിക്കാനും കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ.ഷാജ്കുമാറുമെത്തിയിരുന്നു. കുടുബ യൂണിറ്റിൽ വ്യത്യസ്തമായ പരിപാടികള്‍ ധാരാളം ഒരുക്കുന്ന ലീഡര്‍ ജസ്റ്റിന്‍ ക്ലീറ്റസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബയോഗത്തിൽ ഒട്ടുമിക്ക കുടുംബാഗങ്ങളും പങ്കെടുത്തു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കുടുംബ യോഗത്തിന് “കൊറോണയോടൊപ്പം കൊറോണയില്ലാത്ത ജീവിത”മെന്നായിരുന്നു പേര്. ലോക്ക് ഡൗണില്‍ ഓണ്‍ലൈന്‍ മത്സരങ്ങളും കുടുംബ യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.