സ്വന്തം ലേഖകൻ
റോം: കുഞ്ഞ് എസക്കിയേലിനെ ഫ്രാൻസിസ് പാപ്പാ ചുംബിച്ച്, ആശീർവാദം നൽകിയതിന്റെ ചിത്രങ്ങൾ ലോകത്തിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ പാപ്പാ തന്റെ ഇൻസ്റ്റഗ്രാമിലൂടെയും കുഞ്ഞ് എസക്കിയേലിനെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ്.
“I want to walk with you along the way of God’s mercy and tenderness” – “ദൈവത്തിന്റെ കാരുണ്യത്തിന്റെയും ആർദ്രതയുടെയും വഴിയിലൂടെ നിന്നനോടൊപ്പം എനിക്ക് സഞ്ചരിക്കണം” എന്നായിരുന്നു ഫ്രാൻസിസ് പാപ്പാ പങ്കുവച്ചിരിക്കുന്ന വാക്കുകൾ. ഈ വാക്കുകൾ തങ്ങൾക്ക് ഏറെ സമാധാനവും സന്തോഷവും നൽകുന്നുവെന്ന് വെട്ടുകാട് ഇടവക അംഗങ്ങളായ, അഞ്ചു വർഷമായി യു.എ.ഇ.യിലായിരിക്കുന്ന റോഷൻ ആന്റണി ഗോമസ് – ജിജിന റോഷൻ ഗോമസ് ദമ്പതികൾ പറയുന്നു.
യു.എ.ഇ. സന്ദർശനവേളയിൽ സെന്റ് ജോസഫ് കത്തീഡ്രലിൽ സന്ദർശനം നടത്തിയ പാപ്പാ, ഏതാനും നിമിഷങ്ങള്‍ അള്‍ത്താരയില്‍ മൗനമായി പ്രാര്‍ത്ഥിച്ച ശേഷം, ജനമദ്ധ്യത്തിലേയ്ക്ക് നീങ്ങി. ജനങ്ങളെ അഭിവാദ്യംചെയ്തും, കുട്ടികളെ ചുംബിച്ചും, രോഗികളെ സാന്ത്വനപ്പെടുത്തിയും, ആശീര്‍വ്വദിച്ചും കടന്നുപോകുമ്പോൾ കുഞ്ഞ് എസക്കിയേൽ റോഷൻ ഗോമസിനെ സമീപിച്ചതും, അവന്റെ മുൻപിൽ അല്പസമയം ചിലവിട്ട പാപ്പാ കുഞ്ഞ് എസക്കിയേലിന്റെ കാലുകളിൽ പിടിച്ച് പ്രാർത്ഥിച്ചതും, തന്റെ കൈകളിൽ എടുത്തതും, അവന്റെ തലയിൽ ചുംബിച്ചതും, എന്നിട്ട് കുഞ്ഞിനേയും അമ്മയെയും നോക്കി പുഞ്ചിരിച്ചതും, ആ പുഞ്ചിരി കുഞ്ഞ് എസക്കിയേലിന്റെ മാതാപിതാക്കൾക്ക് നൽകിയ സന്ദേശവും വളരെ വിശദമായി കാത്തോലിക് വോക്‌സ് ഓൺലൈൻ പത്രം ലോകത്തെമ്പാടുമുള്ള മലയാളി വായനക്കാരിൽ എത്തിച്ചിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.