
സ്വന്തം ലേഖകൻ
എറണാകുളം: ലോകത്തിലെ ആദ്യ വിർച്വൽ virtual സംഘടനയായ Carlo eucharistic youth army യുവജന ധ്യാനം ഒരുക്കുന്നു. പെന്തക്കുസ്താ ദിനത്തിൽ പരിശുദ്ധതാത്മാവിനാൽ നിറഞ്ഞ് ശിഷ്യന്മാർ വചനം പ്രഘോഷിച്ചു. അനേകർ മാനസാന്തരപ്പെട്ട് ഈശോയിലേക്ക് തിരിഞ്ഞു. അതുപോലെ ഈ പെന്തക്കുസ്ത്താ യുവജനങ്ങൾക്ക് ഒരു അനുഭവമാക്കി മാറ്റാൻ മെയ് 23 മുതൽ ജൂൺ മൂന്നാം തീയതി വരെയാണ് കാർലോ യൂത്ത് ആർമിയുടെ നേതൃത്ത്വത്തിൽ “IGNITING FIRE CONFERENCE” എന്ന പേരിൽ യുവജന ധ്യാനം സംഘടിപ്പിക്കുന്നത്. ‘കാർലോ ഹബ്’ യൂട്യൂബ് ചാനലിൽ ലൈവായി ധ്യാനം സംപ്രേഷണം ചെയ്യും. പ്രശസ്തരായ ധ്യാന ഗുരുക്കന്മാർ ക്ലാസുകൾ നയിക്കും.
മെയ് 23 മുതൽ ജൂൺ 2 വരെ എല്ലാ ദിവസവും രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം. കേരള കാത്തോലിക്കാ സഭയിലെ എല്ലാ യുവജനങ്ങൾക്കും വേണ്ടിയാണ് ഈ ധ്യാനം നടത്തപ്പെടുക. മെയ് ഇരുപത്തി മൂന്നാം തീയതി കെ.സി.ബി.സി. പ്രസിഡന്റും, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. തുടർദിനങ്ങളിൽ വളരെ പ്രഗത്ഭരായ ധ്യാന ഗുരുക്കന്മാർ, സന്യസ്ഥർ, അൽമായർ തുടങ്ങിയവർ നേതൃത്വം നൽകും.
ബഹുമാനപ്പെട്ട ഫാ.ഡാനിയേൽ പൂവനത്തിൽ, ഫാ.ബിനോയ് മുളവരിക്കൽ, ഫാ.ഷാജി തുംമ്പചേരിയിൽ, ഫാ.തോമസ് വാഴചേരിൽ, ഫാ.സിജോ പൊന്തൂക്കെൻ, ഫാ.ജിസൻ വെങ്ങാശേരി, ഫാ.ശാന്തി പുതുശ്ശേരി, ഫാ.സണ്ണി കുറ്റിക്കാട്ട്, ഫാ.ബെഞ്ചോ ചിട്ടാട്ടുകരക്കാരൻ, സിസ്റ്റർ സുനിത സി.എസ്.ആർ., സിസ്റ്റർ വിമല എസ്.സി.ജെ.ജി., ജസ്റ്റിസ് കുര്യൻ ജോസഫ്, തുടങ്ങിയവരാണ് ധ്യാനം നയിക്കുക. സമാപന ദിവസം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
ഈ YouTube channel ലിങ്കിൽ പ്രവേശിച്ച് subscribe ചെയ്യുക:https://youtube.com/channel/UCVurfBN0Kekp9OYwWTljxFg
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.