കാർഡിനൽ കാൾ ലെഹ്മൻ അന്തരിച്ചു കാർഡിനൽ കാൾ ലെഹ്മൻ അന്തരിച്ചു ബർലിൻ: ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ മുൻ അധ്യക്ഷനും മെയ്ൻസ് രൂപതയുടെ എമെരിറ്റസ് ബിഷപ്പുമായ കാൾ ലെഹ്മൻ (81) അന്തരിച്ചു. ഈ മാസം 21-ന് മെയ്ൻസ് കത്തീഡ്രലിൽ അന്ത്യകർമങ്ങൾ നടത്തും. 2016ൽ രൂപതാ ഭരണത്തിൽനിന്നു വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞവർഷമുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ആരോഗ്യനില മോശമായി.
ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മുൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫാ. കാൾ റാനർ എസ്. ജെ.യുടെ അസിസ്റ്റന്റായി പ്രവർത്തിച്ചു. മെയ്ൻസിലെ ജൊഹാനിസ് ഗുട്ടൻബർഗ് യൂണിവേഴ്സിറ്റി, ആൽബർട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
1983ൽ മെയ്ൻസ് ബിഷപ്പായി അഭിഷിക്തനായി. 20 വർഷം ജർമൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായിരുന്നു. 2001-ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
Recent Posts സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.
Accept