Categories: Kerala

കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ആൾരൂപമായി കൊല്ലം ബിഷപ്പ്

കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും ആൾരൂപമായി കൊല്ലം ബിഷപ്പ്

സ്വന്തം ലേഖകൻ

കൊല്ലം: ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് അപമാനിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ലോകത്തിൽ അവരുടെ മുന്നിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി. കാരുണ്യത്തിന്റെയും ആശ്വാസത്തിന്റെയും  ആൾരൂപമായി മാറുകയായിരുന്നു ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കൊല്ലം രൂപതയുടെ ഭാഗമായ മാവേലിക്കര ഫെറോനയിൽ മഴ കെടുതി മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബിഷപ്പ് സന്ദർശനം നടത്തിയത്.

രൂപതയുടെ ഭാഗമായ ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റി, വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആരംഭിച്ച ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളെ പുന:രധിവസിപ്പിച്ചിട്ടുണ്ട്.

ബിഷപ്പ് ദുരിത ബാധിതരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അടിയന്തിര സഹായങ്ങൾ ഉറപ്പ് നല്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ കൈകൊള്ളണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.

ക്യാമ്പുകളിൽ ഉണ്ടായിരുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബിഷപ്പ് ചർച്ച നടത്തുകയും പകർച്ച വ്യാധികൾ തടയുന്നതിന് ആവശ്യമായ കരുതൽ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. QSSS ഡയറക്ടർ ഫാ. എസ്. അൽഫോൺസ്, രൂപത പ്രൊക്യുറേറ്റർ ഫാ. കെ.ബി.സെഫറിൻ, ഫാ. ജോ അലക്സ്, KLCA ഭാരവാഹി ജോസ് കുട്ടി എന്നിവരും പിതാവിന്റെ കൂടെയുണ്ടായിരുന്നു.

vox_editor

Recent Posts

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

6 hours ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

1 day ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

6 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago