ജോസ് മാർട്ടിൻ
ആലപ്പുഴ: കാരിത്താസ് ഇന്ത്യനൽകുന്ന സ്പെഷ്യൽ കാരിത്താസ് വാരിയറിനു കീഴിലെ മികച്ച വോളണ്ടിയർക്കുള്ള കാരിത്താസ് സമരിറ്റൻ അവാർഡിന് ആലപ്പുഴ രൂപതയിലെ എ.ഡി.എസ്സ്.ലെ സന്നദ്ധപ്രവർത്തകനും കെ.സി.വൈ.എം. ആലപ്പുഴ രൂപതാ പ്രസിഡന്റുമായ ഇമ്മാനുവൽ എം.ജെ. അർഹനായി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 19-ന് രാവിലെ 11- ന് വെർച്വൽ മീറ്റിങ്ങിലൂടെയാണ് അനുമോദന ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും, സർട്ടിഫിക്കറ്റും, അവാർഡ് ട്രോഫിയും തപാൽ വഴിയാകും നൽകുകയെന്നും കാരിത്താസ് ഇന്ത്യയിൽ നിന്നും അറിയിച്ചതായി എ.ടി.എസ്സ്. ആലപ്പുഴ രൂപതാ ഡയറക്ടർ ഫാ.സാംസൺ ആഞിലിപറമ്പിൽ കാത്തൊലിക് വോസ്സിനോട് പറഞ്ഞു.
ആലപ്പുഴ രൂപതാ ആയിരംതൈ ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവകാ അംഗമായ ഇമ്മാനുവൽ 2011-ൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത കേന്ദ്ര ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 -മുതൽ കേന്ദ്രസർക്കാറിന്റെ യുവജനങ്ങൾക്ക് വേണ്ടിയുള്ള നെഹ്റു യുവകേന്ദ്രയിൽ വോളന്റിയറായി പ്രവർത്തിക്കുകയും വിവിധ ദേശീയ ക്യാമ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
2018-ലെ പ്രളയത്തിൽ ആലപ്പുഴ ജില്ലാഭരണകൂടത്തിന്റെയും ആലപ്പുഴ രൂപത A.D.S. ന്റെയും ആവശ്യപ്രകാരം രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാൻ ചെങ്ങന്നൂർ താലൂക്കിൽ മത്സ്യതൊഴിലാളികളുമായി പോവുകയും അവരിൽ ഒരാളായി പാണ്ടന്നൂർ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.