
ഫാ.രാഹുൽ ബി.ആന്റോ
ബാംഗ്ലൂർ: കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഇന്നലെ സമാപിച്ചു. “Unfolding the transformation agenda” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയായിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.
രണ്ടു ദിനങ്ങളിലായി ഏഴു പ്രധാന സെഷനുകളായാണ് അസംബ്ലി ക്രമീകരിച്ചിരുന്നത്. ഒക്ടോബർ 17-ന് രാവിലെ തുടങ്ങി ഒക്ടോബർ 18- ന് വൈകുന്നേരത്തോടുകൂടിയാണ് സമാപിച്ചത്.
സി.ബി.സി.ഐ. യുടെ വൈസ് പ്രഡിഡന്റ് ജോഷ്വ മാർ ഇഗ്നാത്തിയോസാണ് കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഉദ്‌ഘാടനം ചെയ്തത്. മനുഷ്യന്റെ വളർച്ചയ്ക്ക് രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റികൾക്ക് ധാരാളം കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ പലഭാഗങ്ങളിലായുള്ള 200 – ലധികം പേർ പങ്കെടുത്തു. കേരളത്തിൽ നിന്ന് 29 ഡയറക്ടേഴ്സ് ഈ അസംബ്ലിയിൽ പങ്കെടുത്തു.
ചർച്ചകളും ക്ലാസ് അവതരണങ്ങളും പ്രധാനമായും സോഷ്യൽ സർവീസ് സൊസൈറ്റികളുടെ തൂണുകളെന്ന് വിശേഷിപ്പിക്കുന്ന “ആനിമേഷൻ ശക്തിപ്പെടുത്തുക, സംവാദം, സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യമായ പങ്കുവെക്കൽ” എന്നിവയെ മുൻനിറുത്തിയായിരുന്നു. ഇവയെ അടിസ്ഥാനമാക്കി നമ്മുടെ സാമൂഹിക, സമുദായ വളർച്ച എങ്ങനെയായിരിക്കണമെന്നതിന്, മുൻതൂക്കം നൽകിയായിരുന്നു ഗ്രൂപ്പ് ചർച്ചകൾ.
അഞ്ചു വർഷം നീണ്ടു നിൽക്കുന്ന ഒരു പദ്ധതിയായിട്ടാണ്, അതായത് 2018 മുതൽ 2023 വരെ നീണ്ടു നിൽക്കുന്ന സാമുദായിക ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ഒരു പദ്ധതിയുടെ രൂപപ്പെടുത്തലായിരുന്നു ഈ ദേശീയ അസംബ്ലിയുടെ ലക്ഷ്യം.
കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലിയുടെ സമാപന സമ്മേളനത്തിന്റെ അതിഥി ബംഗളുരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയായിരുന്നു. ഈ ദ്വിദിന ദേശീയ അസംബ്ലിയിലൂടെ ലഭ്യമായ ചിന്തകളും പ്രവർത്തന സാധ്യതകളും പൂർണ്ണമായും ഫലപ്രാപ്തിയിലെത്തിക്കാൻ എല്ലാപേർക്കും സാധിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു.
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
This website uses cookies.