സ്വന്തം ലേഖകന്
കൊച്ചി: സീറോമലബാര് സഭയുടെ മേജര് ആര്ച്ച് ബിഷപ് കര്ദ്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകള്ക്കുവേണ്ടിയുള്ള വത്തിക്കാന് കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തില് പങ്കെടുക്കുന്നതിനാണ് കര്ദ്ദിനാള് റോമിലേക്ക് പോകുന്നത്.
2021 ഒക്ടോബര് മാസത്തില് നടത്താനിരുന്ന പ്ലീനറി കോവിഡ് പകര്ച്ചവ്യാധിയുടെ വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുന്കൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയില് ചര്ച്ച ചെയ്യുന്നത്. സീറോ മലബാര്സഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകള്ക്കായുള്ള കാര്യാലയത്തിലെ ഒരു അംഗമെന്ന നിലയിലുമാണ് കര്ദ്ദിനാള് മാര് ആലഞ്ചേരി പ്ലീനറി സമ്മേളനത്തില് പങ്കെടുക്കുന്നത്.
സമ്മേളനത്തിനുശേഷം ഫെബ്രുവരി അവസാന ആഴ്ച കര്ദ്ദിനാള് മടങ്ങിയെത്തുന്നതാണെന്ന് സഭാനേതൃത്വം അറിയിച്ചു.
പരിശുദ്ധ പിതാവുമായി സിനഡ് കുര്ബാനയെ സംബന്ധിച്ചുളള ചര്ച്ചകള് ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.