അനുരാജ്, റോം
റോം: ഫ്രാൻസിസ് പാപ്പ കരുണയുടെ വെള്ളിയാഴ്‌ച്ചയിലെ തന്റെ പതിവ് തുടർന്നുകൊണ്ട് ഇന്നലെ വൈകുന്നേരം റോമിലെ യൂർ ജില്ലയിലെ “കാസ ദി ലേദ” എന്ന ഹ്രസ്വകാല തടവറയിലെ സ്ത്രീകളോടും കുട്ടികളോടുമൊപ്പം ചിലവഴിച്ചുകൊണ്ട്, പാവങ്ങളോടും കഷ്ടതയാനുഭവിക്കുന്നവരോടുമുള്ള
ഹ്രസ്വകാലതടവറയിലെ സ്ത്രീകകളുടെ കുട്ടികൾക്കു പുന:രധിവാസം പ്രാപ്തമാക്കുന്ന നവസുവിശേഷവത്കര കൗൺസിൽ പ്രസിഡൻറ് ആർച്ച് ബിഷപ്പ് റിനൊ ഫിസിക്കെല്ലായും മാർപ്പാപ്പയോടൊപ്പം ഉണ്ടായിരുന്നു.
വളരെ യാദൃച്ഛികമായ ഒരു സന്ദർശനമായിരുന്നു. വൈകുന്നേരം 4 മണിയോട് കൂടി അന്തേവാസികളും സ്റ്റാഫും തങ്ങളുടെ ദിനചര്യയിൽ മുഴുകിയിരിക്കുമ്പോളാണ് അപ്രതീക്ഷിത അതിഥി എത്തുന്നത്. പാപ്പാ അമ്മമാരോടും സ്റ്റാഫിനോടും വളരെ നേരം സംസാരിച്ചശേഷം കുട്ടികൾക്ക ഒപ്പം സംസാരിക്കുകയും കളിക്കുകയുംചെയ്തു. സമ്മാനമായി വലിയൊരു ഈസ്റ്റർമുട്ട പാപ്പാ അവർക്കു നൽകി. തുടർന്ന് കുട്ടികൾ പാപ്പയെ ലഘു ഭക്ഷണത്തിനു ക്ഷണിച്ചു.
അമ്മമാർ അവരുടെ വിവിധ പ്രവർത്തനങ്ങളിലൂടെഅവിടെ നിർമ്മിക്കുന്ന സാധനങ്ങളിൽ ചിലത് പാപ്പായ്ക്ക് സമ്മാനിച്ചു.
തങ്ങളുടെ സ്ഥിതി കണക്കിലെടുക്കാതെ തങ്ങളുടെ മക്കളെ നല്ലരീതിയിൽ ഉയർത്താനുള്ള സഭയുടെ ഇൗ ശ്രമത്തിനും അവർക്ക് ലഭിച്ച അവസരത്തിനും അമ്മമാർ നന്ദി പറഞ്ഞു.
“കാസ ദി ലേദ” ഡയറക്റ്റർ ഡോ. ലില്ലോ ദി മുറോ ഇൗ ഒരു സംവിധാനംകെട്ടിപ്പടുക്കാൻ എടുത്ത അധ്വാനം വിവരിച്ചു. സമൂഹത്തിന് നല്ല ഒരു സംസ്കാരവും മനുഷ്യത്വവും തിരിച്ച് നൽകാൻ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ചുറ്റുപാടുകളുടെ പരിവർത്തനത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു. ”തടവിൽ കഴിയുന്ന മാതാപിതാക്കളുടെ ആയിരക്കണക്കിന് കുട്ടികളിൽ അവരോടൊപ്പം താമസിക്കാനും അവരെ പോയി കാണാനും ഭാഗ്യം ലഭിച്ച വളരെ കുറച്ച് പേർ മാത്രമാണ് ഞങ്ങൾ. പഠിക്കാനോ ജോലിചെയ്യാനോ വേണ്ടി എവിടെയെങ്കിലും കയറിപ്പറ്റാൻ വേണ്ടി ശ്രമിക്കുമ്പോൾ ഞങ്ങളുടെ മാതാപിതാക്കളുടെ അന്തസ് സൂക്ഷിക്കാൻ വേണ്ടി ഞങ്ങൾക്ക് കള്ളം പറയേണ്ടി വരുന്നു. ഞങ്ങൾ ‘ഭംഗുരമായ പുഷ്പങ്ങൾ’ ആണ് എല്ലാവരാലും പരിത്യജിക്കപ്പെട്ടവർ”. – പ്രായ പൂർത്തി ആകാത്തവർക്കുവേണ്ടി അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പായുടെ സന്ദർശനം ഒരു മണിക്കൂറോളം നീണ്ടു. പിന്നീട് അദ്ദേഹം സ്വന്തം വസതിയായ സാന്ത മാർത്തയിലേക്ക് തിരിച്ച് പോയി.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.