Categories: Diocese

കമുകിൻകോട്‌ തിരുനാളിന്‌ നാളെ സമാപനം:ചപ്ര പ്രദക്ഷണത്തിന്‌ നൂറുകണക്കിന്‌ വിശ്വാസികൾ

കമുകിൻകോട്‌ തിരുനാളിന്‌ നാളെ സമാപനം:ചപ്ര പ്രദക്ഷണത്തിന്‌ നൂറുകണക്കിന്‌ വിശ്വാസികൾ

ബാലരാമപുരം: കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന്‌ നാളെ സമാപനമാവും.

ഇന്ന്‌ വൈകിട്ട്‌ ആരംഭിച്ച ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷണത്തിൽ നൂറുകണക്കിന്‌ വിശ്വാസികൾ പങ്കെടുക്കുന്നു. വൈകിട്ട്‌ 4- ന്‌ ഇടവക വികാരി ഫാ. വത്സലൻ ജോസ്‌ ചപ്രങ്ങൾ ആശീർവദിച്ചതോടെ പ്രദക്ഷിണം ആരംഭിച്ചു.

വിശുദ്ധ കുരിശ്‌, തിരുഹൃദയം, വാഴ്‌ത്തപ്പെട്ട ദേവസഹായം പിളള, വിശുദ്ധ സെബസ്‌ത്യാനോസ്‌, വിശുദ്ധ അന്തോണിയോസ്‌, പരിശുദ്ധ ദേവമാതാവ്‌ തുടങ്ങി 5 ചപ്രങ്ങളാണ്‌ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്‌.

നാളെ രാവിലെ 8 മണിയോടെ പ്രദക്ഷിണം പളളിയങ്കണത്തിൽ തിരിച്ചെത്തും. രാവിലെ 9.30-ന്‌ നെടുമങ്ങാട്‌ റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ്‌ പയസ്‌ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. വചന സന്ദേശം ഡോ. ഗ്രിഗറി ആർ ബി നിർവ്വഹിക്കും.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago