അനില്‍ ജോസഫ്
തിരുവനന്തപുരം: തെക്കിന്റെ കെച്ച്പാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ തിര്‍ഥാടന തിരുനാള്‍ ചൊവ്വാഴ്ച ആരംഭിച്ച് 27 ന് സമാപിക്കും.
ചൊവ്വ രാവിലെ 8.30 ന് നടക്കുന്ന തിര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന് കോ ഓഡിനേറ്റര്‍ മോണ്‍ റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് അദ്ദേഹം തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 5.15 ന് കൊച്ച്പളളിയില് ആഘോഷമായ സമൂഹ ദിവ്യബലി ഫാ.സുരേഷ് ഡി ആന്റണിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ , ഫാ. ക്ലീറ്റസ് വചന സന്ദേശം നല്‍കും തുടര്‍ന്ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം
രാത്രി 8 മണിക്ക് ഇടവക വികാരി ഫാ.ജോയ് മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര തിരുവനന്തപുരം പാറശാല രൂപതകളിലെ വൈദികര്‍ തിരുകര്മ്മങ്ങള്ക്ക്കാര്മ്മികരാവും.22 ന് വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര റീജിയന് കോ ഓഡുനേറ്റര് മോണ്‍. സെല്വരാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 25 ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി പി ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കുംക്ക തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
26 ശനിയാഴ്ച വൈകിട്ട് 6 ന് കൊല്ലം രൂപതയുടെ മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി തുര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27 ന് രാവിലെ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദകഡഷിണം നടക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കൊളുകള് പാലിച്ചായിരിക്കും തിരുനാള്‍ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ്മത്യാസ് പറഞ്ഞു. എല്ലാ ദിവസങ്ങളിലും ഇടവകയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ തിരുകര്‍മ്മങ്ങള്‍ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന്യു സംഘാടകര്‍ അറിയിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.