Categories: Diocese

കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് നാളെ തുടക്കമാവും

ബിസിസികളിലേക്ക് ജ്വലാ പ്രയാണം സംഘടിപ്പിച്ചു.

അനില്‍ ജോസഫ്

ബാലരാമപുരം ; തെക്കിന്‍റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് നാളെ കൊടിയേറും.

തീര്‍ഥാടനത്തിന് മുന്നോടിയായി ബിസിസി യൂണിറ്റുകളിലേക്ക് ജ്വാലാ പ്രയാണം സംഘടിപ്പിച്ചു. ജ്വാലാ പ്രയാണം ഇടവക വികാരി ഫാ.ജോയി മത്യാസ് പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന് തിരി കൈമാറി ഉദ്ഘാടനം ചെയ്യ്തു.

ഇക്കൊല്ലത്തെ തീര്‍ഥാടനത്തിത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യാപനവും ഉണ്ടാവും.

ചൊവ്വാഴ്ച രാവിലെ 7.30 ന് നടക്കുന്ന തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 6.30 ന് കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും, വൈകിട്ട് 7.30 ന് ഇടവകവികാരി ഫാ.ജോയ്മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.

തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ വൈദികര്‍ നേതൃത്വം നല്‍കും. 10 ന് വൈകുന്നേരം വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യപനവും യൗസേപ്പിതാവിന്‍റെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും. 12 ന് വൈകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ.ഗ്ലാാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.

13 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ സമാപന ദിനമായ 14 ന് രാവിലെ 9 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും. തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ജോയിമത്യാസും പാരിഷ് കൗണ്‍സിലും
അറിയിച്ചു.

vox_editor

Recent Posts

Christ the King_കുരിശിലെ രാജാവ് (യോഹ. 18: 33-37)

ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…

35 mins ago

ഭരണങ്ങാനത്ത് ഭാരതത്തിലെ മെത്രാന്‍മാരുടെ സംഗമം

സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…

7 days ago

33rd Sunday_ഉണർന്നിരിക്കുവിൻ (മർക്കോ 13: 24-32)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…

1 week ago

വെട്ടുകാട് ക്രിസ്തുരാജ തിരുനാളിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…

1 week ago

സെന്‍റ് പീറ്റേഴ്സ് ബസലിക്ക എ ഐ സാങ്കേതിക വിദ്യയില്‍ കാണാം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…

1 week ago

വെട്ടുകാട് തീര്‍ഥാടന കേന്ദ്രത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു

അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…

1 week ago