അനില്‍ ജോസഫ്
ബാലരാമപുരം ; തെക്കിന്‍റെ കൊച്ച്പാദുവ എന്നറിയപ്പെടുന്ന തെക്കന്‍ കേരളത്തിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനം ഫെബ്രുവരി 2 മുതല്‍ 14 വരെ നടക്കും.
ഇത്തവണ തീര്‍ഥാടനത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യാപനവും ഉണ്ടാവും. ഫെബ്രുവരി 2 ന് രാവിലെ 7.30 ന് നടക്കുന്ന തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വൈകിട്ട് 6.30 ന് കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും, വൈകിട്ട് 7.30 ന് ഇടവകവികാരി ഫാ.ജോയ്മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ വൈദികര്‍ നേതൃത്വം നല്‍കും. 10 ന് വൈകുന്നേരം വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ ഉദ്ഘാടനവും യൗസേപ്പിതാവിന്‍റെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും.
12 ന് വൈകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ.ഗ്ലാാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 13 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ സമാപന ദിനമായ 14 ന് രാവിലെ 9 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും.
തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ജോയിമത്യാസ് അറിയിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.
View Comments
Nice.......