
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവയെന്നറിയപ്പെടുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാളിന് ഇന്ന് (ചൊവ്വാഴ്ച) തുടക്കമാവും. തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടന്ന പതാകാ പ്രയാണം ഭക്തി സാന്ദ്രമായി. നേമം മിഷന് തുടക്കം കുറിച്ച ശാസ്ത്താംതലയില്‍ നിന്ന് ഇടവക വികാരി ഫ്ളാഗ് ഓഫ് ചെയ്ത പതാകാ പ്രയാണം ദേവാലയത്തിലേക്ക് നടന്നു. ഇടവകയിലെ 21 ബിസിസി യൂണിറ്റുകളിലെ വിശ്വാസികളും തീര്‍ത്ഥാടകരും പതാക പ്രയാണത്തില്‍ പങ്കെടുത്തു.
നിരവധി ഫ്ളോട്ടുകളും, മുത്തുക്കുടകളും, പേപ്പല്‍ ഫ്ളാഗുകള്‍ ഏന്തിയ വിശ്വാസികളും പതാക പ്രയാണത്തിന് മാറ്റുകൂട്ടി. ഇന്ന് രാവിലെ 6.30-ന് നടക്കുന്ന തീര്‍ത്ഥാനട ഉദ്ഘാടന സമൂഹദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍.സി.ജോസഫ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 10.00-ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുന്‍ കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, വിശുദ്ധ അന്തോണീസിന് കിരീടം ചാര്‍ത്തല്‍ ചടങ്ങ് നടക്കും.
വൈകിട്ട് 03.00-ന് കൊച്ച് പളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തീര്‍ത്ഥാടന പ്രയാണം. വൈകിട്ട് 07.00-ന് നടക്കുന്ന സൗഹൃദ സന്ധ്യ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്താണ്ഡം രൂപത ബിഷപ് വിന്‍സെന്റ് മാര്‍ പൗലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 11.00-ന് ആഘോഷമായ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.ജോയിമത്യാസ് നിര്‍വ്വഹിക്കും.
22 ശനിയാഴ്ച ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ചപ്ര പ്രദക്ഷിണം നടക്കും. തീര്‍ത്ഥാടനത്തിന്റെ സമാപന ദിനമായ 23 ഞായറാഴച് രാവിലെ 09.30-ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തിരുനാള്‍ പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും ഉണ്ടാവും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, കടകംപളളി സുരേന്ദ്രന്‍; പ്രതിപക്ഷതേതാവ് രമേശ് ചെന്നിത്തല; എംപിമാരായ ശശിതരൂര്‍, ഷാനിമോള്‍ ഉസ്മാന്‍; എഎല്‍എ മാരായ സി.കെ.ഹരീന്ദ്രന്‍, എം.വിന്‍സെന്റ്, വി.എസ്.ശിവകുമാര്‍, ഓ.രാജഗോപാല്‍, വി.കെ.പ്രശാന്ത്, ഐബി സതീഷ്, കെ.ആന്‍സലന്‍, പി.സി.കുഞ്ഞിരാമന്‍ തുടങ്ങിയവരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.