
അനിൽ ജോസഫ്
കൊച്ചി: കേരളാ കാത്തലിക്ക് ബിഷപ്പ് കോൺഫറൻസും (കെ.സി.ബി.സി.), കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ കെ.ആർ.എൽ.സി.സി., വിജയപുരം രൂപത എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതി ‘പെട്ടിമുടി’ സന്ദർശിക്കുകയും, ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന പുന:രുദ്ധാന പദ്ധതികളുടെ പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തു. 20-Ɔο തീയതി വ്യാഴാഴ്ച പെട്ടിമുടിയിൽ എത്തിയ സംഘം ഉരുൾപൊട്ടലിൽ ജീവൻപൊലിഞ്ഞവരുടെ കുഴിമാടങ്ങൾ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയുമുണ്ടായി.
തുടർന്ന് നടന്ന സംയുക്ത സമിതിയുടെ ചർച്ചയിൽ, പെട്ടിമുടിയിൽ സഭയുടെ ഭാഗത്ത് നിന്ന് ചെയ്യാൻ സാധിക്കുന്ന പുനരുദ്ധാന പ്രവർത്തനങ്ങളെക്കുറിച്ചും, മറ്റ് സഹായ-സേവനങ്ങളെ കുറിച്ചും വിവിധ, പ്രായോഗിക നിർദേശങ്ങളും ഉയർന്നുവന്നു. കൂടാതെ, ഇനിയുള്ള കാലത്തും ഈ പ്രദേശത്ത് താമസിക്കുന്നവരുടെ സുരക്ഷാ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നടപടികൾ സർക്കാരിന്റെയും, കമ്പനിയുടെയും ഭാഗത്തുനിന്ന് സമയബന്ധിതമായും ശക്തമായും ഉണ്ടാകണമെന്ന തീരുമാനത്തോടെയാണ് സംയുക്ത സമിതിയുടെ ചർച്ചകൾ അവസാനിച്ചത്.
ഫാ.ജേക്കബ് മാവുങ്കൽ, KCBC, Justice, Peace, Development Commission Secretary; ഫാ.റൊമാൻസ് ആന്റണി, Former Director, KSSF; ഫാ.ചാൾസ് ലിയോൺ, Secretary, KCBC Commission for Education; ഫാ.ജോർജ്, Former Director, Kerala Social Service Forum; ഫാ.ഡി.ഷാജ്‌കുമാർ, Secretary, KCBC Commission for SC ST BC; ഫാ.ഷിന്റോ വിജയപുരം, Director, MIST, Munnar; ഫാ.തോമസ് തറയിൽ, Deputy General Secretary, KRLCC എന്നിവരടങ്ങുന്ന സംഘമാണ് ‘പെട്ടിമുടി’ സന്ദർശിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.